സിനിമയുടെ ടൈറ്റിലിൽ ഡബ്ല്യുസിസിക്കു നന്ദി പ്രകാശിപ്പിച്ചതിന് എരാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം ഈ സാഹത്തിന്; ഇന്ദു വി.എസിനെ അഭിനന്ദിച്ച് കെ ആർ മീര !
Published on

സംവിധായിക ഇന്ദു വി.എസിനെ അഭിനന്ദിച്ച് എഴുത്തുകാരി കെ ആർ മീര. തമിഴ്നടൻ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിക്കുന്ന 19 (1) (എ) സിനിമയുടെ സംവിധായികയാണ് ഇന്ദു വി.എ സ് സ്ക്രീനിൽ രചന, സംവിധാനം ഇന്ദു വി.എസ് എന്നു വായിച്ചപ്പോൾ മനസ്സു നിറഞ്ഞു. മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും കഠിനാധ്വാനത്തിന്റെയും സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
പതിഞ്ഞ താളത്തിൽ തുടങ്ങി, ഓർക്കാപ്പുറത്തു നെറ്റിയിൽ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തിൽ കഥ അവസാനിപ്പിക്കുന്നതിൽ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു. സിനിമയുടെ ടൈറ്റിലിൽ ഡബ്ല്യുസിസിക്കു നന്ദി പ്രകാശിപ്പിച്ചതായി എന്റെ ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണ്. മലയാളത്തിൽ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം ഈ സാഹത്തിനെന്നും ഇന്ദു വി.എസിനെ അഭിനന്ദിച്ചുകൊണ്ട് കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ദു വിഎസിന്റെ 19 (1) (എ) എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് നിർമ്മിക്കുന്നത്.
യുവ സംവിധായിക ഇന്ദു വിഎസിന്റെ ആദ്യ സംവിധാന സംരംഭവുമാണ് ചിത്രം. ‘മാർക്കോണി മത്തായിക്ക്’ ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ’19(1)(എ)’. ‘മാർക്കോണി മത്തായി’ൽ അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക്. മുഴുനീള കഥപാത്രമായുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...