Connect with us

യെസ്… ആം ​ഗോഡ് പലരുടെയും തലയിലെഴുത്ത് മായ്‌ക്കുന്നവൻ; ജികെ എന്ന പത്രപ്രവർത്തകൻ മലയാളികളുടെ നായകനായിട്ട് 35 വർഷങ്ങൾ !

Movies

യെസ്… ആം ​ഗോഡ് പലരുടെയും തലയിലെഴുത്ത് മായ്‌ക്കുന്നവൻ; ജികെ എന്ന പത്രപ്രവർത്തകൻ മലയാളികളുടെ നായകനായിട്ട് 35 വർഷങ്ങൾ !

യെസ്… ആം ​ഗോഡ് പലരുടെയും തലയിലെഴുത്ത് മായ്‌ക്കുന്നവൻ; ജികെ എന്ന പത്രപ്രവർത്തകൻ മലയാളികളുടെ നായകനായിട്ട് 35 വർഷങ്ങൾ !

1980 കളുടെ പകുതിയോടെയാണ് മമ്മൂട്ടിയെന്ന നടന്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നത്. ഐ.വി ശശി-എംടി കൂട്ടുകെട്ടിലും ഐ.വി ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടിലും പിറന്ന നിരവധി ഹിറ്റുകള്‍ മമ്മൂട്ടിയെന്ന നടന്റെ സിംഹാസനം മലയാള സിനിമയില്‍ ഉറപ്പിക്കുന്നതായിരുന്നു. തുടരെ തുടരെ പിറന്ന ഹിറ്റുകള്‍ പിന്ന കാലഘട്ടമായിരുന്നു അത്.

എന്നാല്‍ 1985 ല്‍ മാത്രം മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയ 35 സിനിമകളില്‍ പലതും പരാജയമായി. മമ്മൂട്ടിയെന്ന നടന്‍ അവസാനിച്ചുവെന്ന് ചിലരെങ്കിലും വിധിയെഴുതിയ സമയമായിരുന്നു അന്ന്.എന്നാല്‍ 1987 ല്‍ ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി തിയേറ്ററില്‍ എത്തിയ ന്യൂഡല്‍ഹി എന്ന സിനിമ മമ്മൂട്ടിയെന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഉറപ്പിച്ചു.

‘ക്രിയേറ്റർ, സഷ്ടാവ്, ദൈവം….യെസ്… ആം ​ഗോഡ്…മീഡിയ ​ഗോഡ്. ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്‌ക്കുന്നതുമൊക്കെ ഞാൻ തന്നെ, വിശ്വനാഥൻ’ മലയാളീ പ്രേക്ഷകർ ഈ ഡയലോ​ഗ് കേൾക്കാൻ തുടങ്ങിയിട്ട് 35 വർഷം പിന്നിട്ടിരിക്കുന്നു. മലയാള സിനിമയുടെ തലവര മാറ്റിക്കുറിച്ച ന്യൂഡൽഹി എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റിന് ഇന്ന് മൂന്നര പതിറ്റാണ്ട് തികയുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മലയാള സിനിമയുടെ നട്ടെല്ലായി കരുത്ത് പകർന്നിട്ടുണ്ട്. ഇതര ഇന്ത്യൻ ഭാഷകളിൽ മലയാള സിനിമയുടെ യശ്ശസുയർത്തിയ ന്യൂഡൽഹി എന്ന ചിത്രം ഇന്നും ഒരു അത്ഭുതമാണ്.

അഴിമതിക്കാരായ രണ്ടു രാഷ്‌ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ജി കെ എന്ന പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ന്യൂഡൽഹി. ഒരു കാലഘട്ടത്തിൽ മലയാള സിനിമകളെന്നാൽ അശ്ലീല ചിത്രങ്ങളാണ് എന്ന് വിധി എഴുതിയവരുടെ മുന്നിൽ ഇന്ത്യയൊട്ടാകെ വലിയ വിജയം തീർത്തു ന്യൂഡൽഹി. അതിലുപരി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്‌ക്ക് വീണ്ടും ഒരു ശക്തമായ തിരിച്ചുവരവ് സമ്മാനിച്ച ചിത്രം കൂടിയാണിത്. തുടരെ തുടരെയുള്ള പരാജയങ്ങളോടെ മമ്മൂട്ടിയു​ഗം അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ന്യൂഡൽഹിയിലൂടെ മഹാനടൻ തിരിച്ചെത്തുകയും ചെയ്തു.

ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കരസ്പർശവും ഡെന്നീസ് ജോസഫിന്റെ കരുത്താർന്ന തിരക്കഥയും മഹാനടൻ മമ്മൂട്ടിയുടെ മികവാർന്ന പ്രകടനവും ഒത്തുചേരുന്ന ചിത്രം ഒരു സർവ്വകാല ഹിറ്റാകും എന്നതിൽ സംശയമില്ല. ഭിന്നശേഷിക്കാരനായ ഒരു നായകൻ, പ്രതികാര ചിത്രമാണെങ്കിലും നായകന് ആക്ഷൻ രം​ഗങ്ങളില്ല, നായകന് വേണ്ടി ഒരു ​ഗാനമില്ല എന്നിട്ടും ജികെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക കഥാപാത്രമായി.

മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയിൽ കയ്യടി നേടാൻ നടരാജ് വിഷ്ണുവെന്ന വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയായി വേഷമിട്ട തമിഴ് നടൻ ത്യാഗരാജന് സാധിച്ചു. ന്യൂ ഡെൽഹി തമിഴ് നാട്ടിൽ നേടിയ അത്ഭുതകരമായ വിജയം ത്യാ​ഗരാജന്റെ കൂടി വിജയമായിരുന്നു. ചിത്രം ഇന്ത്യയൊട്ടാകെ ഹിറ്റായതോടെ കന്നട, തെലുങ്ക്, ഹിന്ദി പതിപ്പുകളെല്ലാം ജോഷി തന്നെ സംവിധാനം ചെയ്തു. എന്നാൽ മലയാളത്തിന്റെ അത്രയും വിജയം കരസ്ഥമാക്കാൻ മറ്റ് പതിപ്പുകൾക്ക് ആയില്ല. അതിന് ഒരു കാരണം മാത്രമാണ്, മഹാനടൻ മമ്മൂട്ടിയോളം ജികെ എന്ന കഥാപാത്രത്തെ മറ്റാരും അവിസ്മരണീയമാക്കിയില്ല എന്നതു തന്നെ.

ന്യൂഡല്‍ഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെയും സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രവുമായിരുന്നു ന്യൂഡല്‍ഹി.

More in Movies

Trending

Recent

To Top