മലയാള കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം . സാന്ത്വനത്തിലെ ഓരോ കഥാപാത്രവും ടെലിവിഷന്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നിരവധി അനുഭവ സമ്പന്നരായവര്ക്കൊപ്പം പുതുമുഖങ്ങളും അണിനിരന്ന പരമ്പരയ്ക്ക് വലിയ സ്വീകാര്യത നേടാനായത്. പരമ്പരയില്‍ അപ്പു എന്ന കഥാപാത്രമായി എത്തുന്നത് രക്ഷ രാജാണ്.
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ രക്ഷ പ്രേക്ഷക പ്രീതി നേടുന്നത് സാന്ത്വനത്തിലൂടെയാണ്. അഭിനയത്തിലെന്നപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. റീലും ഫോട്ടോഷൂട്ടുകളുമായി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചായാകാറുണ്ട് താരം. രക്ഷ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ഏറ്റെടുക്കുകയാണ് പ്രേക്ഷകര്‍.
രക്ഷ ഇന്ന് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ക്യാപ്ഷനുമാണ് ഇ്പ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘നീല ശലഭമായി വിണ്ണില്‍ പറന്നുയരുവാന് മോഹം…’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നീല ലഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് അപ്പു എത്തുന്നത്. വളരെ ലഭിതമായ മേക്കോവറാണ് ഇതെങ്കിലും കാണാന്‍ ഒരു രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റുകളായി അറിയിക്കുന്നത്.
ടോപ്പില്‍ ചെറിയ ഗോള്‍ഡന്‍ വര്‍ക്കുകള്‍ മാത്രമാണുള്ളത്. സ്കേര്‍ട്ടിന്റെ ഹെഡ്പോഷന് ഒഴിച്ചാല്‍ പ്ലെയിനായാണ് എത്തുന്നത്. ഇതിനൊപ്പം നീലയും ഗോള്‍ഡും നിറത്തിലുള്ള കല്ലുകള്‍ പതിച്ച നെക്ലെസുമാണ് അണിഞ്ഞിരിക്കുന്നത്.
വിവാഹ ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട് ആണോ..? എന്നും അഭിനയത്തിലേക്ക് നീല ശലഭമായി പാറിപ്പറക്കാനാണോ എന്നും എല്ലാം ആരാധകർ ചോദിക്കുന്നുണ്ട്.
സീരിയലില്‍ മാത്രമല്ല സിനിമയിലും ചെറിയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട് രക്ഷ. കലാഭവന്‍ മണി നായകനായെത്തിയ മലയാളി എന്ന ചിത്രത്തിലാണ് താരം എത്തിയത്. എന്നാല്‍ അഭിനയത്തിലേക്ക് രക്ഷയെ കൈയ്പിടിച്ച് കയറ്റിയത് തമിഴ് സിനിമ ഇന്‍ഡസ്ട്രിയാണ്.
കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലും താരം പിന്നീട് ഭാഗമായി. ഇവയ്ക്ക് ശേഷമാണ് മലയാളം ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാകുന്നത്. ഇപ്പോള്‍ സാന്ത്വനത്തിലെ അപ്പുവായി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.
രക്ഷയുടെത് പ്രണയ വിവാഹമായിരുന്നു. ഏപ്രില്‍ 25 നായിരുന്നു നടിയുടെ വിവാഹം. അര്‍ക്കജാണ് രക്ഷയുടെ ജീവിത പങ്കാളി. ഇപ്പോഴും നടിമാര്‍ തുടര്‍ന്നുവരുന്ന ഒരു രീതിയാണ് വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്ക്കുക എന്നത്. ഒരുപക്ഷേ ചെറിയ ഇടവേള എന്നൊക്കെ പറഞ്ഞാണ് പലരും മാറി നില്ക്കുന്നതെങ്കിലും പിന്നീട് ഇവരെ കാണാന്‍ സാധിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ മാത്രമായിരിക്കും.
ചിലര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുവരുന്നതായും കാണാം. എന്നാല്‍ പലരും മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് വ്യക്തിജീവിതത്തിലേയ്ക്ക് ചുരുങ്ങുന്നത്. വിവാഹ ശേഷം രക്ഷ ആദ്യം പറഞ്ഞത് കരിയറിര്‍ തുടര്‍ന്നും സജീവമായിത്തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം എന്നായിരുന്നു. ആ വാക്ക് ഇപ്പോഴും പാലിക്കുകയാണ് രക്ഷ.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...