Connect with us

ആ ശാപവാക്കുകൾ സ്വീകരിക്കുന്നു ; 99 ശതമാനം മലയാളികളും ഇന്ന് എന്നെ കണ്ടിട്ടുണ്ട്; വലിയ നേട്ടം സ്വന്തമാക്കി കുടുംബവിളക്കിലെ സിദ്ധു; വൈറലാകുന്ന വാക്കുകൾ!

serial news

ആ ശാപവാക്കുകൾ സ്വീകരിക്കുന്നു ; 99 ശതമാനം മലയാളികളും ഇന്ന് എന്നെ കണ്ടിട്ടുണ്ട്; വലിയ നേട്ടം സ്വന്തമാക്കി കുടുംബവിളക്കിലെ സിദ്ധു; വൈറലാകുന്ന വാക്കുകൾ!

ആ ശാപവാക്കുകൾ സ്വീകരിക്കുന്നു ; 99 ശതമാനം മലയാളികളും ഇന്ന് എന്നെ കണ്ടിട്ടുണ്ട്; വലിയ നേട്ടം സ്വന്തമാക്കി കുടുംബവിളക്കിലെ സിദ്ധു; വൈറലാകുന്ന വാക്കുകൾ!

ഇന്ന് ടെലിവിഷൻ പരമ്പരകളിൽ 90 ശതമാനം ആളുകളും കാണുന്ന കുടുംബപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. പരമ്പരയിൽ സിദ്ധാർത്ഥായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കെ കെ മേനോൻ. ഭാര്യയെയും മൂന്ന് വലിയ മക്കളെയും വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി ജീവിക്കാൻ തുടങ്ങിയ സിദ്ധാർത്ഥിന് നേരെ പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഒരേ സമയം ദേഷ്യവും സഹതാപവും തോന്നുന്ന കഥാപാത്രമാണ് സിദ്ധാർത്ഥ്. നരച്ച മുടിയും താടിയുമൊക്കെയായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള സ്റ്റൈലുമാണ് കെ കെ മേനോനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്. മലയാളികൾക്കിടയിൽ ഇത്തരം സിദ്ധാർഥുമാർ ഉണ്ടെന്നത് സംശയം ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ പലർക്കും അവരുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രമാണ് സിദ്ധാര്ഥിന്റെത്.

സിദ്ധാർഥ് ആയി എത്തുന്ന കൃഷ്ണ കുമാർ മേനോനെയും മലയാളികൾക്ക് ഏറെ പ്രിയമാണ് . നീണ്ട വർഷത്തെ കോർപ്പറേറ്റ് വേഷം ഉപേക്ഷിച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം പിന്നീട് കുടുംബ വിളക്കിലെ സിദ്ധാർത്ഥായി അഭിനയ രംഗത്ത് സജീവമായതോടെ ജീവിതം മാറി മറിഞ്ഞു. സീരിയലിൽ സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ചതോടെ പ്രേക്ഷകർ തനിക്കെതിരെ ശാപ വാക്കുകൾ പറയാൻ തുടങ്ങി.

താൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് കൊണ്ടാണ് തനിക്ക് നേരെ ശാപ വാക്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ വിഷമം വരാറില്ലെന്ന് കെ കെ മേനോൻ പറഞ്ഞു.

കെ കെ മേനോൻ പറഞ്ഞ വാക്കുകൾ കേൾക്കാം… ’17 വർഷത്തോളം ഊട്ടിയിൽ കോർപ്പേറേറ്റ് ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. പല മുൻനിര സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. ഒരു വീടൊക്കെ വച്ചു സെറ്റിലാവാം എന്ന ചിന്ത വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ച് സ്വന്തമായി ഊട്ടിയിൽ ബിസിനസ് ആരംഭിച്ചത്. അങ്ങനെയിരിക്കുമ്പോ എൻ്റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. അഭിനയത്തിലേക്ക് ഒന്ന് ശ്രമിച്ച് കൂടെയെന്ന്? അതായിരുന്നു ആദ്യ തുടക്കം.

ഞാൻ കുറച്ച് ഷോർട്ട് ഫിലിമുകളിലും, പരസ്യങ്ങളിലും, പിന്നെ തമിഴ് സിനിമകളിലും, മലയാള സിനിമകളിലും അഭിനയിച്ച ശേഷം ഏറ്റവും ഒടിവിലാണ് കുടുംബ വിളക്കിലേക്ക് എത്തുന്നത്.’ കെ കെ മേനോൻ പറഞ്ഞു. രജനികാന്തിനെ ആദ്യമായി കാണാൻ പോയതിൻ്റെ അന്ന് റോബോട്ട് 2 ൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

ചാൻസ് ലഭിച്ചപ്പോൾ രണ്ടാമത് ഒന്ന് ആലോചിച്ചില്ല. രജനിയെ കാണണം എന്നതായിരുന്നു ആഗ്രഹം. ചാൻസ് വന്നപ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഓക്കെ പറഞ്ഞു. രജനിയെ കാണുകയെന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ ആ ദിവസം അദ്ദേഹം ഇല്ലാതിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. പക്ഷെ അന്ന് എനിക്ക് അക്ഷയ് കുമാറിനെ കാണാൻ കഴിഞ്ഞു.

പിന്നീട് ‘അച്ചം യെൻബദ് മടമയ്യടാ’, കണ്ണും കണ്ണും കൊള്ളയടിത്താൽ’, ‘മീശയെ മുറുക്ക്’ തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. മലയാളത്തിൽ ഞാൻ 4 സിനിമകൾ ചെയ്തു, ഉയരെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മഴവിൽ മനോരമയിലെ ഡോ. റാം എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചു,’ കെ കെ മേനോൻ വ്യക്തമാക്കി.

എനിക്ക് അങ്ങനെ കൃത്യമായ ഭക്ഷണ രീതിയോ ജിമ്മിൽ പോകുന്ന സ്വഭാവമോ ഇല്ല. ഇങ്ങനെ ചുറുചുറുക്കോടെ ഇരിക്കുന്നതിന് എൻ്റെ ജീനുകളോടാണ് ഞാൻ നന്ദി പറയുന്നത്. ഞാൻ അത് നന്നായി പരിപാലിക്കുന്നുണ്ട്. ഞാൻ വർക്ക്ഔട്ട് ഒന്നും ചെയ്യാറില്ല, അതേ സമയം, ഞാൻ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുളളൂ. എനിക്ക് നന്നായി വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്.

എന്റെ കഥാപാത്രം എന്താണെന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എല്ലാത്തിനുമുപരി, അത് എന്റെ ജോലിയാണ്. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ സ്ക്രീനിൽ സിദ്ധാർത്ഥ് ആയി ജീവിക്കുകയാണ്. 99% മലയാളികളും എന്നെ ഒരിക്കലെങ്കിലും സ്ക്രീനിൽ കണ്ടിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.

എന്റെ സിന്ദാർത്ഥ് എന്ന കഥാപാത്രത്തിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എന്നെ ശപിച്ച ഒരു മുത്തശ്ശിയെ ഇപ്പോഴും ഓർക്കുന്നു. ആളുകൾ എന്നെ നോക്കി ചിരിച്ചു, ‘ഇനിയും വിവാഹം കഴിക്കാൻ നിങ്ങൾക്ക് നാണമില്ലേ’ എന്ന് ചോദിച്ചവരുണ്ട്.

എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ, അത് എന്റെ കഥാപാത്രം മാത്രമായിരുന്നു, എല്ലാ വിമർശനങ്ങളും എന്റെ കഥാപാത്രത്തിന്റെ വിജയമായി ഞാൻ കാണുന്നു. ‘അതെ ഞാൻ എൻ്റെ ജോലി മികച്ച രീതിയിൽ ചെയ്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

സീരിയലിലെ കഥാപാത്രത്തെ കുറിച്ച് താരം പറയുന്ന വാക്കുകൾ ഇങ്ങനെയാണ്, “എനിക്ക് സിദ്ധാർത്ഥിനെ ഒരു മോശം ആളായി വിലയിരുത്താൻ കഴിയില്ല. പല കാരണങ്ങൾ കൊണ്ട്, ആദ്യ വിവാഹം ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല, അയാൾ വിവാഹമോചനം നേടി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സിദ്ധാർത്ഥ് ഒരിക്കലും വിവാഹേതര ബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അവൻ ഇപ്പോഴും മാതാപിതാക്കളെയും കുട്ടികളെയും നോക്കുന്നുണ്ട്.

about sidharth from kv

More in serial news

Trending

Recent

To Top