തന്നോടൊപ്പം അഭിനയിക്കാന്‍ വന്ന നടന് മാത്രമാണ് ഗോകുല്‍, അതിനപ്പുറത്തേയ്ക്ക് യാതൊരു പരിഗണനയും നല്കിട്ടില്ല; എല്ലാ സ്ഥലത്തും തന്നെ പേടിയാണന്നാണ് മകന് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ മകന്റെ മുന്പില് താന്‍ തന്നെയാണ് മികച്ച നടനെന്ന് കാണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സുരേഷ് ഗോപി മകന് ഗോകുലിനെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
തന്നോടൊപ്പം അഭിനയിക്കാന്‍ വന്ന നടന് മാത്രമാണ് ഗോകുലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. നടന് എന്നതിനപ്പുറത്തേക്ക് യാതൊരു പരിഗണനയും നല്‍കിട്ടില്ലെന്നും ഇനി നല്കില്ലന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലത്തും തന്നെ പേടിയാണന്നാണ് മകന് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ മകന്റെ മുന്പില് താന്‍ തന്നെയാണ് മികച്ച നടനെന്ന് കാണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന് ജൂലൈ 29ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്. െ്രെകം ത്രില്ലറായി ഒരുക്കുന്ന ‘പാപ്പനില്‍’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന്, തുടങ്ങി വന്‍ താര നിരയാണ് അണിനിരക്കുന്നത്.
ശ്രീ ഗോകുലം മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ്, ഇഫാര്‍ മീഡിയ എന്നിവയുടെ ബാനറില്‍ ഗോകുലന് ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മാണം സുജിത് ജെ. നായര്‍, ഷാജി.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...