Connect with us

ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്‌റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോര്‍ജ്

Malayalam

ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്‌റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോര്‍ജ്

ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്‌റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴിതാ ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന് പറയുകയാണ് റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോര്‍ജ്. അതിനായി സുപ്രീംകോടതിയെ സമീപിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.

അതിജീവിത ബാംഗ്ലൂരാണ് താമസിക്കുന്നത് എന്നതിനാല്‍ ഇവിടെ വന്ന് എപ്പോഴും കേസ് ശ്രദ്ധിക്കാന്‍ കഴിയില്ല എന്നും ഇവിടെ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കൂടുതല്‍ ആണെന്നും സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അതിജീവിത സുപ്രീംകോടതിയെ സമീപിച്ചാല്‍ അനുകൂല തീരുമാനമുണ്ടാകും എന്നും സ്ത്രീത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒട്ടനവധി വിധിന്യായങ്ങള്‍ സുപ്രീംകോടതിയില്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ഒരു ചൊല്ലാണ്. ഇതുവരെ എല്ലാവരും ഇവരെ അടിച്ചമര്‍ത്താന്‍ വേണ്ടി തുടങ്ങി. ഇതിലെ അതിജീവിത, ഇര ഇതിലേക്ക് ശക്തിയായിട്ട് വന്ന് തുടങ്ങിയപ്പോള്‍ പിന്നാലെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഇനി അത് കൂടുതല്‍ മാറണം എന്നുള്ളതാണ് എന്റെ ചിന്ത.

കാരണം ഇപ്പോള്‍ ഇവിടെ ട്രയല്‍ നടത്തിയാല്‍ തീര്‍ച്ചയായിട്ടും ഇനിയും ഇതിനകത്ത് പ്രശ്‌നമുണ്ടാകും. കാരണം സ്വാധീനിക്കുന്ന കാര്യങ്ങളെല്ലാം ഇവിടെ ഈസിയായിട്ട് നടക്കും. അതുകൊണ്ട് മാത്രമല്ല അതിജീവിത ബാംഗ്ലൂര്‍ ആണ് ഇപ്പോള്‍ ജീവിക്കുന്നത്. അപ്പോള്‍ ഇവിടെ വന്ന് എല്ലാ കേസും കണ്ടക്ട് ചെയ്യാന്‍ പ്രയാസമാണ്.

ശശികല കര്‍ണാടക സ്‌റ്റേറ്റ് കേസ്, തമിഴ്‌നാട്ടിലെ അഴിമതി കേസ് ജയലളിത കര്‍ണാടകയില്‍ കൊണ്ടുപോയത് പോലെ ബാംഗ്ലൂര്‍ കോടതി ചെയ്തത് പോലെ. നമുക്കറിയാം ഗുജറാത്തിലെ ലഹള, ബെസ്റ്റ് ബേക്കറി കേസ് ബോംബെയില്‍ ചെയ്തത് പോലെ, ഇപ്പോള്‍ ഇഡി ഇവിടത്തെ സ്വര്‍ണകടത്ത് കേസ് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് പോലെ അതിജീവത സുപ്രീംകോടതിയില്‍ പോയിട്ട് ഈ കേസിനെ ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം.

അതിനുള്ള നീക്കം നടത്തണം. അത് അതിജീവിത മുന്‍പെ പറഞ്ഞത് പോലെ ഒരു ഡിറ്റര്‍മിനേഷനില്‍ എത്തിയാല്‍ ഇതിന് വേറൊരു മാനം വരും. പിന്നെ ഏറ്റവും വലിയ ഒരു സേയിംഗ് ഉണ്ട്. ഈ എനിതിംഗ് ഈസ് സേക്രഡ്, ഈഫ് ഹ്യൂമന്‍ ബോഡി ഈസ് സേക്രഡ് ഒരാള്‍ക്കും ഒരാളെയും ഉപദ്രവിക്കാന്‍ പറ്റില്ല. സിനിമാ ഫീല്‍ഡിലൊക്കെ ചിലര്‍ സ്ത്രീകളെ ഉപദ്രവിക്കാം എന്ന് പറഞ്ഞ് കാശൊക്കെ എറിഞ്ഞ് കളിക്കുന്നവരുണ്ട്.

ഇപ്പോള്‍ നമ്മള്‍ വിദേശത്ത് പോകുന്നതൊക്കെ കണ്ടു. നമുക്ക് പൊലീസില്‍ ഇഷ്ടം പോലെ ഇന്‍ഫര്‍മേഷന്‍ ഉണ്ട്. സിനിമാ ഫീല്‍ഡില്‍ നടക്കുന്ന കാര്യങ്ങളെ പറ്റിയൊക്കെ നമുക്ക് അറിയാവുന്നതാണ്. എന്തിനാണ് ഇത്രയും കാശ് മുടക്കുന്നത്. എന്തിനാണ് ഇതിനകത്ത് കിടന്ന് കുഞ്ഞ് കളിക്കുന്നത്. ഇതൊക്കെ നമ്മള്‍ അറിയാവുന്ന കാര്യങ്ങളാണ്. ഇതൊന്നും ആരും മറച്ച് വെക്കാന്‍ പോകുന്നില്ല.

ഇപ്പോള്‍ വനിതാ സംഘടനകള്‍ ശക്തിയായി മുന്നോട്ട് വരുന്നുണ്ട്. മീടു, അക്ബര്‍ മന്ത്രിയായിരുന്ന ശക്തിയായ പത്രാധിപര്‍ അദ്ദേഹം നോക്കിയിട്ട് എന്തുപറ്റി. മീടു ക്യാംപെയ്‌നിന് അകത്ത് അവിടത്തെ അഡീഷണല്‍ ചീഫ് മെട്രൊ പൊലീസ് മജിസ്‌ട്രേറ്റിന് അകത്ത് ഒരു വിധിയുണ്ട്. അത് വായിച്ച് നോക്കണം. നീതിബോധമുള്ള ജഡ്ജിമാരുടെ വിധിയെന്താണ് എന്നുള്ളത്.

അതിജീവിത സുപ്രീംകോടതിയില്‍ പോവുകയാണ് സുപ്രീംകോടതിയുടെ ഒട്ടനവധി വിധികളുണ്ട്. സ്ത്രീത്വത്തെ ഇന്ത്യന്‍ സ്ത്രീത്വത്തെ ഉയര്‍ത്തി പിടിക്കുന്നത്. അവിടെയൊക്കെ വന്ന് കഴിഞ്ഞാല്‍ മൂലമറ്റം ജനറേറ്ററില്‍ നിന്നോ അല്ലെങ്കില്‍ 222 കെ വി ലൈനില്‍ നിന്ന് ഷോക്കടിക്കുന്ന പോലെ സ്ത്രീകള്‍ക്ക് വിരുദ്ധരായി നടക്കുന്നവര്‍ക്കൊക്കെ ചാമ്പലായി പോകും എന്നാണ് എനിക്ക് പറയാനുള്ളത്.

കാരണം മദന്‍ലാല്‍ സ്‌റ്റേറ്റ് ഓഫ് മധ്യപ്രദേശിന് അകത്ത് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ബോഡി ഓഫ് വുമണ്‍ ലൈക്ക് ടെംപിള്‍, നോബഡി ഹാസ് റൈറ്റ് ടു ഇന്‍ഡ്രൂഡ് എന്നാണ് പറഞ്ഞിരിക്കുന്നത്, ആര്‍ക്കും അതിക്രമിച്ച് കടക്കാന്‍ പറ്റില്ല. അത് തീര്‍ച്ചയായിട്ടും സ്ത്രീക്കുള്ള അവകാശമാണ്.

അതിനേക്കാളുപരി മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീക്ക് അവരുടെ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ അവര്‍ക്ക് ദൈവം കൊടുത്തിട്ടുള്ള പല്ലും നഖവും ഏത് അറ്റം വരെയും പോകാം എന്ന്. നമ്മള്‍ കണ്ടു തിരുവനന്തപുരത്ത് ഒരു സ്വാമിയുടെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ പോയി. അതുപോലെ ഈ സ്ത്രീകള്‍ കത്തിയൊക്കെ വെച്ച് ആക്രമിക്കുന്ന അവസ്ഥ വരും. അപ്പോള്‍ പലരും ഓടുമ്പോള്‍ ബ്ലഡ് സ്ട്രിപ്പുമായിട്ടായിരിക്കും ഓടി രക്ഷപ്പെടുന്നത്. അതൊക്കെ നമുക്ക് ഭാവിയില്‍ കാണേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top