Connect with us

ഈ രംഗത്തെ വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല എന്നത് കഷ്ടമാണ്; സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ് പറയുന്നു

Malayalam

വെള്ളിയാഴ്ച വൈകിട്ടാണ് 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിനും ദക്ഷിണേന്ത്യന്‍ സിനിമയ്ക്കും ഏറെ അഭിമാനം സമ്മാനിക്കുന്നതായിരുന്നു പുരസ്‌കാര പ്രഖ്യാപനം. എന്നാല്‍, ദേശീയ ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിച്ചതില്‍ വന്നൊരു പിഴവ് ചൂണ്ടി കാണിക്കുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്.

കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്‌കാരം ലഭിച്ചത്. ജോബിന്‍ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതാണെന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ് പറയുന്നത്.

‘ദേശീയ അവാര്‍ഡ് തെരഞ്ഞെടുപ്പിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അതിന്റെ നടപടിക്രമങ്ങളും. ഒരു ഡബ്ബും ഒരു സമന്വയ സൗണ്ട് ഫിലിമും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ജൂറിയുടെ വിധിയില്‍ ഞാന്‍ ഖേദിക്കുന്നു,’ എന്നാണ് ജൂറിയുടെ തെറ്റ് ചൂണ്ടികാട്ടി നിതില്‍ ട്വീറ്റ് ചെയ്തത്.

‘ജൂറി സിനിമ കണ്ടിട്ട് തന്നെയാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല. ഈ രംഗത്തെ വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല എന്നത് കഷ്ടമാണ്. ജൂറിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നു പറഞ്ഞാലും തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറാവണം. കാരണം യഥാര്‍ത്ഥത്തില്‍ പുരസ്‌കാരം ലഭിക്കേണ്ട ഒരാളുടെ അവസരവും അവരുടെ കഷ്ടപ്പാടുമാണ് ഇവിടെ വ്യര്‍ത്ഥമായി പോവുന്നത്,’ നിതിന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

More in Malayalam

Trending