കള്ളം പൊട്ടി പാളീസായി, മൂന്ന് ദിവസത്തെ ‘വിഐപി’ ചികിത്സയ്ക്ക് ശേഷം തിരികെ ജയിലിലേക്ക്… ജയിലിലെത്തിയ സുനിയെ കാത്തിരിക്കുന്നത്! ട്വിസ്റ്റോടെ ട്വിസ്റ്റ് ഊറിച്ചിരിച്ച് അതിജീവിത
കള്ളം പൊട്ടി പാളീസായി, മൂന്ന് ദിവസത്തെ ‘വിഐപി’ ചികിത്സയ്ക്ക് ശേഷം തിരികെ ജയിലിലേക്ക്… ജയിലിലെത്തിയ സുനിയെ കാത്തിരിക്കുന്നത്! ട്വിസ്റ്റോടെ ട്വിസ്റ്റ് ഊറിച്ചിരിച്ച് അതിജീവിത
കള്ളം പൊട്ടി പാളീസായി, മൂന്ന് ദിവസത്തെ ‘വിഐപി’ ചികിത്സയ്ക്ക് ശേഷം തിരികെ ജയിലിലേക്ക്… ജയിലിലെത്തിയ സുനിയെ കാത്തിരിക്കുന്നത്! ട്വിസ്റ്റോടെ ട്വിസ്റ്റ് ഊറിച്ചിരിച്ച് അതിജീവിത
നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് കേസിൽ ഏറ്റവും പുതിയ ട്വിസ്റ്റ് ആയിരുന്നു. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ മാനസിക നില മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ വിചാരണ തടവുകാരനാണ് സുനി. കൂടെയുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണ് സുനിയില്‍ മാനസികമായ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പറയപ്പെടുന്നു.
ഇപ്പോൾ പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇവിടെ നിന്ന് സുനി റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആയിരുന്ന പള്‍സര്‍ സുനിയെ കാണണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയില്‍ വെച്ചോ കോടതിയില്‍ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
പള്‍സര്‍ സുനിയ്ക്ക് സുരക്ഷ കൂട്ടാന്‍ ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. സുനിയില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ പ്രകടമായതിനാല്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിക്ക് പ്രത്യേക ചികില്‍സ നടക്കുന്നുണ്ട്. ആത്മഹത്യാ പ്രവണതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതത്രെ
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം സുനി അറസ്റ്റിലായി. ആ വര്‍ഷം ജൂലൈയിലാണ് നടന് ദിലീപ് അറസ്റ്റിലായത്. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലാകുകയും വിചാരണ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ചില വെളിപ്പെടുത്തല്‍ കാരണം തുടരന്വേഷണം വന്നു. ഇതോടെ വിചാരണാ നടപടികള്‍ നിലച്ചു. അഞ്ച് വര്‍ഷത്തിനിടെ കേസിലെ എല്ലാ പ്രതികളും ജയില്‍ മോചിതരായി. ആദ്യം ജാമ്യം ലഭിച്ചത് ദിലീപിനായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി. ഈ വര്‍ഷമാണ് രാജേഷ്, മാര്ട്ടിന് എന്നീ പ്രതികള്‍ക്ക് മേല്‍ക്കോടതികള്‍ ജാമ്യം നല്‍കിയത്. ഇതോടെ സുനി മാത്രമാണ് ജയിലിലുള്ള പ്രതി. സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
ജയില്‍വാസം അനന്തമായി നീളുന്നത് മാനസിക പിരിമുറക്കുത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ പ്രവണതയും സുനിയിലുണ്ടത്രെ. ഇതാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് എത്തിക്കാന്‍ കാരണം. ചികില്‍സ കഴിഞ്ഞ്് സുനിയെ ജയിലിലേക്ക് മാറ്റും. ഈ വേളയില്‍ സുരക്ഷ കൂട്ടും. നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. വര്‍ഷങ്ങളായി ജയില്‍ കഴിയുന്നതിനാല്‍ മാനസിക പ്രശ്നങ്ങളുണ്ടെന്ന് സുനി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചികില്‍സ ഉറപ്പാക്കാന്‍ ഹൈക്കോടതി ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ചികില്‍സ നല്‍കുന്നുണ്ട്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയായിരുന്നു ചികില്‍സ. പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച പ്രതിമാസ പരിശോധനയ്ക്ക സുനിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് ആത്മഹത്യാ പ്രവണത സംബന്ധിച്ച് സുനി ഡോക്ടറോട് പറഞ്ഞതത്രെ. തുടര്‍ന്നാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ ആറ് പേരുള്ള സെല്ലിലായിരുന്നു സുനിയെ പാര്‍പ്പിച്ചത്. സുനി ശാന്തനായി കാണപ്പെട്ടുവെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ വച്ച് സുനി മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചുവെന്ന് പറയപ്പെടുന്നു. അക്രമവാസനയൊന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സുനി പ്രകടിപ്പിച്ചിട്ടില്ല. മനഃപ്പൂര്‍വം സുനിയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് സുനിയുടെ അമ്മ ശോഭന പറഞ്ഞത്. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. കാശുള്ളവരാണ് ഒന്നാം പ്രതിയാകേണ്ടിയിരുന്നത്. എന്റെ മോനല്ല. മാനസിക രോഗിയാക്കുമെന്ന് മോന് അറിയാം. വലിയ ആള്ക്കാര് പുറത്തുള്ളപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അമ്മ ശോഭന പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മാജിസ്ട്രേറ്റ് അവധിയായതിനാല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് ഇത് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കും ഒടുവിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തില്‍ പ്രതിപട്ടികയില്‍ വന്ന ഏക പ്രതി.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...