
News
വൈക്കത്ത് ജൂഡ് ആന്റണി ജോസഫിന്റെ സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം; സംഭവം ഇങ്ങനെ
വൈക്കത്ത് ജൂഡ് ആന്റണി ജോസഫിന്റെ സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം; സംഭവം ഇങ്ങനെ

സംവിധായകന് ജൂഡ് ആന്റണി ജോസഫിന്റെ സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. കോട്ടയം ജില്ലയിലെ വൈക്കത്ത് സിനിമാ സെറ്റില്‍ ആക്രമണം നടന്നത്.
മീഡിയ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു സംഭവം.
അക്രമികള്‍ മേക്കപ്പ് ആര്‍ടിസ്റ്റ് മിഥുന് ജിത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ സാരമായ പരിക്കേറ്റ മിഥുന് ഡി വൈ എഫ് ഐ നേതാവ് കൂടിയാണ്. അക്രമികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ വേഷമിടും എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
2018 ലെ കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ജൂഡ് ആന്റണി ജോസഫിന്റെ കരിയറിലെ വലിയ പ്രൊജക്ടാണ്. ആന്റോ ജോസഫാണ് നിര്‍മാണം.
രണ്ട് വര്‍ഷം മുമ്പ് ടൊവിനോ തോമസിനും തന്വി റാമിനുമൊപ്പം ജൂഡ് ആന്റണി ജോസഫ് സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ജൂഡ് ആന്തണി ജോസഫും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...