Connect with us

വക്കീലന്‍മാരെ ചോദ്യം ചെയ്യാതെ, ഓഫീസില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കാതെ എന്ത് കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ കൊടുക്കുന്നത്.. രാമന്‍പിള്ളയെ കാണുമ്പോള്‍ ഈ അന്വേഷണ സംഘത്തിന് മുട്ടിടിയാണോ, ആണെങ്കില്‍ ഇത് കളഞ്ഞിട്ട് പോണം, നിങ്ങള്‍ക്ക് ചങ്കൂറ്റം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ അങ്ങനെ ചെയ്യണം; ബൈജു കൊട്ടാരക്കര

News

വക്കീലന്‍മാരെ ചോദ്യം ചെയ്യാതെ, ഓഫീസില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കാതെ എന്ത് കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ കൊടുക്കുന്നത്.. രാമന്‍പിള്ളയെ കാണുമ്പോള്‍ ഈ അന്വേഷണ സംഘത്തിന് മുട്ടിടിയാണോ, ആണെങ്കില്‍ ഇത് കളഞ്ഞിട്ട് പോണം, നിങ്ങള്‍ക്ക് ചങ്കൂറ്റം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ അങ്ങനെ ചെയ്യണം; ബൈജു കൊട്ടാരക്കര

വക്കീലന്‍മാരെ ചോദ്യം ചെയ്യാതെ, ഓഫീസില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കാതെ എന്ത് കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ കൊടുക്കുന്നത്.. രാമന്‍പിള്ളയെ കാണുമ്പോള്‍ ഈ അന്വേഷണ സംഘത്തിന് മുട്ടിടിയാണോ, ആണെങ്കില്‍ ഇത് കളഞ്ഞിട്ട് പോണം, നിങ്ങള്‍ക്ക് ചങ്കൂറ്റം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ അങ്ങനെ ചെയ്യണം; ബൈജു കൊട്ടാരക്കര

ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഉറ്റ സുഹൃത്ത് ശരത്തിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ മുഖ്യസാക്ഷി.

കുറ്റപത്രത്തിന്റെ പൂർണ്ണതയില്‍ സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. കോടതി നിർദേശത്തെ തുടർന്നാണ് 22 ന് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാല്‍ നേരത്തെ ഹൈക്കോടതി സൂചിപ്പിച്ചത് പോലെ പാതിവെന്ത കുറ്റപത്രമാണോ സമർപ്പിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ഇത്തരമൊരു സംശയം പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്ന് സായി ശങ്കർ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തന്നെയാണ്. ഫോണിലുള്ള വിവരങ്ങള്‍ മുഴുവന്‍ ടാമ്പർ ചെയ്യിച്ചത് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണെന്നാണ് സായി ശങ്കർ പറഞ്ഞിരിക്കുന്നത്.

ഹയാത്ത് റീജന്‍സിയിലും അവന്യൂ റീജന്‍സിയിലും ഒരേസമയം രണ്ട് റൂമുകള്‍ എടുത്ത നിയമപാലകരെ തെറ്റിദ്ധരിപ്പിച്ച് രണ്ട് റൂമുകള്‍ എടുക്കുകയും ഈ പറയുന്ന വക്കീലന്‍മാർ അവിടെ സന്ദർശിച്ചതും ഫോണിലുള്ള വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതുമൊക്കെ ഈ നാട്ടിലുള്ള ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സംവിധായകന്റെ വാക്കുകളിലേക്ക്


ഈ കാര്യങ്ങള്‍ ഇത്രയും നടന്നിട്ടും ഇന്നേവരെ രാമന്‍പിള്ളയെന്ന വക്കീലിനെ വിളിച്ച് ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചില്ലെങ്കില്‍ പൊലീസിന്റെ കൈകള്‍ക്ക് വിലങ്ങിട്ടിരിക്കുന്നത് ആരാണ്. മുഖ്യമന്ത്രി പറയുന്നത് അതിജീവിതയുടെ കൂടെയുണ്ടെന്നാണ്. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്, സ്ത്രീത്വത്തോട് ഒപ്പമാണെന്നും അദ്ദേഹം പറയുമ്പോഴും ആരാണ് അന്വേഷണ സംഘത്തിനുമേല്‍ കൂച്ചുവിലങ്ങ് ഇടുന്നത് എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.

വക്കീലന്‍മാരെ ചോദ്യം ചെയ്യാതെ, ഓഫീസില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കാതെ എന്ത് കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ കൊടുക്കുന്നത്. വീഡിയോ കണ്ട കാര്യത്തെക്കുറിച്ചും സാഗർ എന്ന സാക്ഷിയെ കൂറുമാറ്റുന്നതിനെ കുറിച്ചും ഫിലിപ്പ് ടി വർഗീസ് പറയുന്നതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു. അത് പൊലീസ് കോടതിയില്‍ കൊടുത്തിട്ടും എന്തുകൊണ്ട് പൊലീസ് ഈവരെയാരേയും ചോദ്യം ചെയ്യുന്നില്ല.

രാമന്‍പിള്ളയെ കാണുമ്പോള്‍ ഈ അന്വേഷണ സംഘത്തിന് മുട്ടിടിയാണോ, ആണെങ്കില്‍ ഇത് കളഞ്ഞിട്ട് പോണം ഹെ.. നിങ്ങള്‍ക്ക് ചങ്കൂറ്റം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ അങ്ങനെ ചെയ്യണം. അതല്ലെങ്കില്‍ മുകളിലുള്ള ആരാണ് നിങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതെന്ന് തുറന്ന് പറയണം. അവരെ നിങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണം. സർക്കാർ ഉദ്യോഗസ്ഥരായ നിങ്ങള്‍ സർക്കാർ പറയുന്നത് കേള്‍ക്കണ്ട എന്നല്ല. എന്നാല്‍ നിങ്ങള്‍ വാങ്ങുന്ന ശമ്പളം പോലും ഞങ്ങലെപ്പോലുള്ള പാവങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ നീതി ഉറപ്പാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അതു തന്നെയാണ് നിങ്ങള്‍ ഞങ്ങള്‍ക്കുള്ള ബഹുമാനവും.

പക്ഷ ചില കേസുകള്‍ വരുമ്പോള്‍ മാത്രം, പൊലീസിനറെ കൈകള്‍ക്ക് കൂച്ച് വിലങ്ങ് ഇടുന്നു. ഇത് എവിടുത്തെ നിയമമാണ്. മൂന്ന് സ്ഥലത്ത് വെച്ചാണ് തൊണ്ടി മുതലായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ജൂഡീഷ്യല്‍ ഓഫീസറുടെ കസ്റ്റഡിയിലുള്ള ഈ തെളിവുകള്‍ എങ്ങനെയാണ് പുറത്ത് വന്നത്. വിവോ ഫോണിലടക്കം മെമ്മറി കാർഡ് ഇട്ടുവെന്ന് തെളിഞ്ഞു. ഇക്കാര്യത്തിലൊക്കെ അന്വേഷണം വേണ്ടതല്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമർപ്പിച്ചു. നടിയെ അക്രമിച്ച പകർത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് പറയുന്നത്. ദീലിപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top