ഡാൻസ് റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് റംസാൻ മുഹമ്മദ്. നടനും നർത്തകനുമായി ഇതിനകം പേരെടുത്തയാളാണ് റംസാൻ. റംസാനെ പോലെ തന്നെ ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ.
ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ തമിഴിലെ സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമുള്ള ഇരുവരുടെയും കണ്ടംപററി ഡാൻസ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു മുറിയുടെ ഉള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട രീതിയിലുള്ള നൃത്താവിഷ്കാരം ഇരുവരും ഒരുക്കിയിരിക്കുന്നത്. പ്രണയാർദ്രമായ നിമിഷങ്ങളാണ് ഡാൻസ് വീഡിയോയിലുള്ളത് റംസാന്റേയും പ്രിയയുടെയും റീൽസ് വീഡിയോ ഇൻസ്റ്റയിൽ വൈറലായിരിക്കുകയുമാണ്.
“അഡാറ് ലൗവ്’ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ പ്രിയ സിനിമാലോകത്ത് സജീവമാണ്. ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, ഒരു നാൽപതുകാരന്റെ 21 കാരി തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകള്‍.
റംസാനും ഇപ്പോൾ ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുമ്പ് നടി സാനിയയോടൊപ്പവും റംസാൻ വേറിട്ട ഡാൻസ് വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....