Connect with us

മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല, സുനിയ്ക്ക് ഇനി സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്… ദിലീപിനെ വരിഞ്ഞ് മുറുക്കാൻ അവസാന നിമിഷം ആ മിടുക്കി എത്തും! കഥ മാറിമറിയും ഡിസംബറിൽ സംഭവിക്കുന്നത്

News

മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല, സുനിയ്ക്ക് ഇനി സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്… ദിലീപിനെ വരിഞ്ഞ് മുറുക്കാൻ അവസാന നിമിഷം ആ മിടുക്കി എത്തും! കഥ മാറിമറിയും ഡിസംബറിൽ സംഭവിക്കുന്നത്

മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല, സുനിയ്ക്ക് ഇനി സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്… ദിലീപിനെ വരിഞ്ഞ് മുറുക്കാൻ അവസാന നിമിഷം ആ മിടുക്കി എത്തും! കഥ മാറിമറിയും ഡിസംബറിൽ സംഭവിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കുകയാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കും. ശരത്തുവഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിനിടെ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അയാൾ കേസിൽ നിന്നും ഒഴിവാകില്ലെന്ന് അഡ്വ പ്രിയദർശൻ തമ്പി.

അവസാന ലാപ്പിലാണ് ഈ കേസ്. പല കളികളും പല ഭാഗത്തുനിന്നും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.മുൻപ് മാനസികമായി പ്രശ്നമില്ലാതിരുന്ന പൾസർ സുനിക്ക് മാനസിക പ്രശ്നം നേരിടാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹത്തിന്റെ
പ്രതികരണം.

പ്രിയദർശൻ തമ്പിയുടെ വാക്കുകൾ ഇങ്ങനെ…

കൃത്യം ചെയ്യുന്ന സമയത്ത് പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് തെളിയിച്ചാൽ ചില ആനുകൂല്യങ്ങൾ അയാൾക്ക് ലഭിക്കും.എന്നാൽ പൾസർ സുനിയുടെ കേസ് അങ്ങനെയല്ല. വിചാരണ നടക്കുമ്പോഴാണ് പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട കൃത്യമായ നടപടിയുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി അയാളെ മനോരോഗ വിദഗ്ദന് അടുത്തേക്ക് അയക്കുകയും അയാൾ പ്രതിയുടെ ആരോഗ്യ നില പരിശോധിക്കുകയും പ്രതിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം’. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല.ഇയാളുടെ വിചാരണ മാറ്റിവെച്ചേക്കാം. അയാളുടെ മാനസിക നില ശരിയായതിന് ശേഷം വിചാരണ നടത്തുകയാണ് ചെയ്യുക.

പൾസർ സുനിക്ക് ജയിലിൽ എന്ത് സംഭവിച്ചുവെന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കേണ്ടത്. പൾസർ സുനിക്ക് മുൻപ് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് അയാളുടെ അമ്മ പറയുന്നുണ്ട്’. മാനസിക രോഗി അല്ലാത്ത ഒരാൾക്ക് എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രശ്നം വരുന്നത്. നിരന്തര സമ്മർദ്ദങ്ങൾ നടത്തിയാലും ദ്രോഹിച്ചാലുമെല്ലാം ചിലർ മാനസിക രോഗികളാകും. അതുകൊണ്ട് തന്നെ ജയിലിൽ പ്രതി അനുഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കണ്ടെത്തണം. ഇതിൽ അന്വേഷണം നടത്തണം’,പ്രിയദർശൻ തമ്പി പറഞ്ഞു. ‘കേസിൽ ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷ തീരുമാനിക്കും. എന്നാൽ മാനസിക പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയാൽ അയാൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ കുറക്കാൻ ഇത് സഹായിക്കും. വിചാരണ നടക്കുന്ന ഘട്ടത്തിലാണ് മാനസിക പ്രശ്നം നേരിടുന്നുവെന്ന വാദം വരുന്നത്.

അതുകൊണ്ട് മുൻപ് ഇയാൾ ചെയ്ത കുറ്റത്തേയോ വെളിപ്പെടുത്തലുകളെയോ ഇത് ബാധിക്കില്ല. എന്നാൽ ഇനി അയാൾ നടത്താനിരിക്കുന്ന വെളിപ്പെടുത്തലുകളെ അത് ബാധിക്കും’, പ്രിയദർശൻ തമ്പി വ്യക്തമാക്കി. ‘നടി ആക്രമിക്കപ്പെട്ട കേസ് അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കും. അതോടെ കേസിൽ ആരൊക്കെയാണ് സാക്ഷികൾ, പ്രതികൾക്കെതിരായ കുറ്റം, തെളിവുകൾ എന്നത് സംബന്ധിച്ചെല്ലാം വ്യക്തമായ ചിത്രം പുറത്തുവരും. അനുബന്ധ കുറ്റപത്രത്തിൽ പുതിയ സാക്ഷികൾ ഉണ്ടെങ്കിൽ ആ സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിക്കേണ്ടി വരും. അവരെ ക്രോസ് വിസ്തരിക്കാനുള്ള അവകാശം പ്രതിഭാഗത്തിനും ഉണ്ട്’. ‘പ്രതിഭാഗം ഇതുവരെ തെളിവുകളിലേക്ക് കടന്നിട്ടില്ല. പ്രോസിക്യൂഷന്റെ തെളിവുകൾ സംബന്ധിച്ചുള്ള വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് ആരെയൊക്കെ വിസ്തരിക്കാൻ ഉണ്ട്,ഹാജരാക്കാനുണ്ട് എന്നത് കാത്തിരുന്ന് കാണാം.

കേസിൽ പ്രതിഭാഗത്തിന്റെ ഏറ്റവും വലിയ ട്രംപ് കാർഡ് ഡിജിപി ആർ ശ്രീലേഖ ആവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’,പ്രിയദർശൻ തമ്പി പറഞ്ഞു.ഈ കേസിന്റെ വിധി ഡിസംബറോട് കൂടി ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ കാര്യത്തിലും വ്യക്ത വന്നു എന്ന് പറയാനാകില്ല. എന്നാൽ എല്ലാം പുകമറയ്ക്ക് ഉള്ളിലാണെന്നും പറയാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന കാര്യങ്ങൾ സംബന്ധിച്ചെല്ലാമുള്ള തെളിവുകൾ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോയെന്നത് സംശയമാണ്.ഫോറൻസിക് പരിശോധന റിപ്പോർട്ട് കൊടുത്ത സാക്ഷിയെ കോടതി വിസ്തരിക്കും. വളരെ സമർത്ഥയായൊരു വിദഗ്ദയാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച പരിശോധന നടത്തിയത്. അവരെ വിസ്തരിക്കുമ്പോൾ റിപ്പോർട്ടിൽ അടങ്ങാത്ത കാര്യങ്ങളെ കുറിച്ച് അവർക്ക് പറയാൻ സാധിക്കും’. ‘മെമ്മറി കാർഡ് ആക്സസ് ചെയ്തെങ്കിലും ചോർന്നില്ലെന്ന് വാദം ഉയരുമ്പോൾ പിന്നെ എന്തിന് വേണ്ടി അര മണിക്കൂർ എടുത്ത് വിവോ ഫോണിലിട്ട് കണ്ടുവെന്ന ചോദ്യം പ്രസക്തമാണ്. സാമാന്യ യുക്തിക്ക് ആലോചിച്ചാൽ തന്നെ മെമ്മറി കാർഡ് ആക്സസ് ചെയ്ത സംഭവത്തിൽ എന്തോ ദുരൂഹത ഉണ്ട്’. ‘സംശയം ഉന്നയിച്ച് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമായിരിക്കും ഫോറൻസിക് വിദഗ്ദ ഉത്തരം നൽകിയിരിക്കുന്നത്.അതിൽ തന്നെ അനുബന്ധമായ കാര്യങ്ങളിൽ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. അവരെ വിസ്തരിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വിചാരണയിൽ കൊണ്ടു വരാൻ സാധിക്കുമെന്നും’,പ്രിയദർശൻ തമ്പി പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top