ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയപ്പോള്‍ കുടുംബം കലക്കി; ഇപ്പോഴിതാ പട്ടിയുടെ മുകളിൽ കിടന്നെന്ന കമെന്റ്; ഒരുപണിയുമില്ലാതെ പോസ്റ്റിന് താഴെ ചൊറിയാൻ വന്നവർക്ക് മറുപടിയുമായി അഭയ!
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയപ്പോള്‍ കുടുംബം കലക്കി; ഇപ്പോഴിതാ പട്ടിയുടെ മുകളിൽ കിടന്നെന്ന കമെന്റ്; ഒരുപണിയുമില്ലാതെ പോസ്റ്റിന് താഴെ ചൊറിയാൻ വന്നവർക്ക് മറുപടിയുമായി അഭയ!
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയപ്പോള്‍ കുടുംബം കലക്കി; ഇപ്പോഴിതാ പട്ടിയുടെ മുകളിൽ കിടന്നെന്ന കമെന്റ്; ഒരുപണിയുമില്ലാതെ പോസ്റ്റിന് താഴെ ചൊറിയാൻ വന്നവർക്ക് മറുപടിയുമായി അഭയ!
മലയാള സിനിമയിലെ മുഖം അല്ലെങ്കിലും സംഗീതത്തിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഏറെ സജീവമാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറുമായുള്ള അഭയയുടെ ലിവിങ് റ്റുഗദറും പ്രണയവുമെല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
അടുത്തിടെയായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷിനൊപ്പം ചേര്‍ന്നത്. അഭയയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം സജീവമായപ്പോഴും അഭയ പ്രതികരിച്ചിരുന്നില്ല. സ്റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി സജീവമാണ് അഭയ. തന്റെ പോസ്റ്റിന് താഴെയായി ഗോപിയെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ചുട്ടമറുപടിയേകിയിരിക്കുകയാണ് ഗായിക.
അതുപോലെ, വളര്‍ത്തുമൃഗങ്ങളോട് പ്രത്യേകമായൊരു അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്ന് നേരത്തെ അഭയ ഹിരണ്മയി പറഞ്ഞിരുന്നു. നായകളെ വളര്‍ത്തുന്നുണ്ടെന്നും ഓരോരുത്തര്‍ക്കും പേരുകളൊക്കെയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
തനിക്കേറെ പ്രിയപ്പെട്ട വളര്‍ത്തുനായയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പുമായാണ് കഴിഞ്ഞ ദിവസം അഭയ എത്തിയത്. അഭയ പറഞ്ഞത് വളര്ത്തുനായയെക്കുറിച്ചാണെങ്കിലും പലരും അതിനെ മറ്റ് പലതുമായി ബന്ധിപ്പിക്കുകയായിരുന്നു. അതോടെയാണ് അഭയയുടെ പോസ്റ്റ് വൈറലായത്.
അഭയയുടെ സഹോദരിയായ വരദയായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത്. മൈ ഹാപ്പിനെസ് എന്നായിരുന്നു വരദ പറഞ്ഞത്. സരയു മോഹനും സ്നേഹം അറിയിച്ചെത്തിയിരുന്നു. പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഇതിന് മുന്‍പ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ, ആ പട്ടി എവിടെ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാൽ ഇതിന് കഷ്ടമെന്നായിരുന്നു അഭയ
നൽകിയ മറുപടി.
സോഷ്യല്‍മീഡിയയില്‍ ആക്ടീവായിത്തുടങ്ങിയപ്പോള് മുതല്‍ അഭയയ്ക്കെതിരെ വിമര്‍ശനങ്ങളും വന്നിരുന്നു. ഏത് പോസ്റ്റിട്ടാലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബപ്രശ്നമായി കണ്ട് ചീത്ത വിളിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്ന വീരയോദ്ധാക്കള്‍ക്ക് എന്റെ വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നു എന്നായിരുന്നു മുന്‍പൊരിക്കല്‍ അഭയ കുറിച്ചത്.
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയപ്പോള്‍ കുടുംബം കലക്കി എന്ന വിശേഷണവും വിമര്‍ശകര്‍ അഭയയ്ക്ക് ചാര്‍ത്തിയിരുന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കുമ്പോള്‍ എന്ന് നിങ്ങളുടെ സ്വന്തം കുടുംബം കലക്കിയെന്നായിരുന്നു മുന്‍പ് അഭയ പ്രതികരിച്ചിരുന്നത്.
ഏത് പോസ്റ്റിട്ടാലും അതിനിടയില്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാവാറുണ്ട്. പിറന്നാളിന് ഗോപിയേട്ടന് വന്നില്ലേയെന്ന് ചോദിച്ചയാളോട് വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ലെന്നായിരുന്നു അഭയ കുറിച്ച മറുപടി. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗോപി സുന്ദറും. അഭയയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ, നിലവിലെ വിമര്‍ശനങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹവും പ്രതികരിച്ചിരുന്നില്ല.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...