Connect with us

ദിലീപിനോട് തനിക്ക് പത്ത് ലക്ഷം തരാൻ പറയൂ ഞാൻ അയാളുടെ കേസ് ഏറ്റെടുക്കാം ദിലീപിന്റെ കേസിൽ വക്കാലത്തെടുത്താൽ എനിക്കും പേരുണ്ടാകും, അയാൾ കാശുള്ള ആളല്ലേയെന്നും പറഞ്ഞു, ആ മഹാനാണ് ഇപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറായിരിക്കുന്നത്; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ

News

ദിലീപിനോട് തനിക്ക് പത്ത് ലക്ഷം തരാൻ പറയൂ ഞാൻ അയാളുടെ കേസ് ഏറ്റെടുക്കാം ദിലീപിന്റെ കേസിൽ വക്കാലത്തെടുത്താൽ എനിക്കും പേരുണ്ടാകും, അയാൾ കാശുള്ള ആളല്ലേയെന്നും പറഞ്ഞു, ആ മഹാനാണ് ഇപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറായിരിക്കുന്നത്; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ

ദിലീപിനോട് തനിക്ക് പത്ത് ലക്ഷം തരാൻ പറയൂ ഞാൻ അയാളുടെ കേസ് ഏറ്റെടുക്കാം ദിലീപിന്റെ കേസിൽ വക്കാലത്തെടുത്താൽ എനിക്കും പേരുണ്ടാകും, അയാൾ കാശുള്ള ആളല്ലേയെന്നും പറഞ്ഞു, ആ മഹാനാണ് ഇപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറായിരിക്കുന്നത്; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ

നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതക്ക് തീരുമാനിക്കാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വി അജകുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും അതിജീവിതക്കായി ശക്തമായി നിലപാട് സ്വീകരിക്കുന്ന ആളാണ് മുതിര്‍ന്ന അഭിഭാഷകനായ അജകുമാര്‍.

പുതിയ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ഒരുപക്ഷം പിടിച്ച് ചാനലിൽ വന്നിരുന്ന് സംസാരിക്കുന്ന ഒരാളെ എങ്ങനെയാണ് സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി നിയമിച്ചതെന്ന് മനസിലാകുന്നില്ലെന്ന് ശാന്തിവിള പറഞ്ഞു. തന്ത്രപൂർവ്വം കേസിനെ വഴിതിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അജകുമാറിനെ നിയമിച്ചതെന്നും എന്നാൽ ആ തന്ത്രമൊന്നും ഫലിക്കാൻ പോകുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

‘ഈ കേസിന്റെ തുടക്ക കാലത്ത് ഒരു ചാനൽ ചർച്ചയിൽ അഡ്വ അജകുമാർ തന്നോട് പറഞ്ഞത് ദിലീപിനെ ഒന്നും ചെയ്യാനൊക്കില്ല ഈ കേസിൽ എന്നാണ്. ദിലീപിനോട് തനിക്ക് പത്ത് ലക്ഷം തരാൻ പറയൂ ഞാൻ അയാളുടെ കേസ് ഏറ്റെടുക്കാം ദിലീപിന്റെ കേസിൽ വക്കാലത്തെടുത്താൽ എനിക്കും പേരുണ്ടാകും, അയാൾ കാശുള്ള ആളല്ലേയെന്നും പറഞ്ഞു. ആ മഹാനാണ് ഇപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറായിരിക്കുന്നത്’.

‘ഒരുപക്ഷം പിടിച്ച് ചാനലിൽ വന്നിരുന്ന് സംസാരിക്കുന്ന ഒരാളെ എങ്ങനെയാണ് സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി നിയമിച്ചതെന്ന് മനസിലാകുന്നില്ല. വാദിയുടേയോ പ്രതിയുടേയും പക്ഷം പിടിക്കുന്ന ആളാകരുത് പബ്ലിക് പ്രോസിക്യൂട്ടർ. കേസിനെ മുന്നോട്ട് പോകാൻ ജഡ്ജിയെ സഹായിക്കുന്ന ആളായിരിക്കണം അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് വേണ്ടി അദ്ദേഹം ചാനലിൽ വിയർക്കുകയല്ലേ എന്ന് അതിജീവിതയ്ക്ക് തോന്നിക്കാണും. അതുകൊണ്ട് ഒരു ഉപകാര സ്മരണ ആയിട്ടായിരിക്കും ഇപ്പോഴത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറായുള്ള നിയമനം’.

‘സർക്കാരിന് കൂടി ഗുണം ഉണ്ടാകുന്നൊരാളായായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടർ ആക്കേണ്ടിയിരുന്നത്. വങ്കത്തരം മാത്രം പറയുന്ന ഒരാളെ ഇത്തരത്തിൽ നിയമിക്കുമോ? അതിജീവിതയെ സഹോദരിയെ പോലെ കാണുന്നയാളാണ് ഞാൻ. നിയപരമായി ആ കുട്ടിക്ക് യാതൊരു ധാരണയും ഇല്ലെന്നാണ് വിശ്വാസം. ആരൊക്കെയോ ചേർന്ന് കുട്ടിയെ ബ്രെയിൻ വാഷ് ചെയ്യുകയാണ്’, ശാന്തിവിള ദിനേശ് ആരോപിച്ചു.

‘ദിലീപിനെ കുരുക്കാവുന്ന യാതൊരു സാധനവും കേസിൽ ഇല്ല. എന്നാൽ അതല്ല വിഷയം. ഇത്തരത്തിലുള്ള നിയമനങ്ങളിലൂടെ അതിജീവിതയ്ക്ക് കിട്ടേണ്ട നീതി കിട്ടാതിരിക്കുമോയെന്നാണ് ആശങ്ക. അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അകത്ത് കിടക്കേണ്ട കുറേയെണ്ണം ഉണ്ടല്ലോ അവർ ഊരി പോകുമോയെന്നാണ് ഭീതി’.

‘ദിലീപിനെ കുരുക്കുകയെന്നതാണ് ഈ കേസിന്റെ ആത്യന്തിക ലക്ഷ്യം. അതാണ് ഈ കേസ് പൊളിയുന്ന പ്രധാന കാര്യം. കേസിന്റെ പുനരന്വേഷണം നടത്തിയപ്പോൾ 120 സാക്ഷികൾ ഉണ്ട്. ഇവരെയെല്ലാം വീണ്ടും വിസ്തരിക്കണമെന്ന് പറയാൻ വാദിഭാഗം പറയാൻ സാധ്യത ഉണ്ട്.അത്തരത്തിൽ ഓരോ കാരണം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകുകയാണ് ലക്ഷ്യം’.

‘ഇത്തരമൊരു കേസ് വനിതാ പോലീസ് അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോൾ സർക്കാർ അത് അംഗീകരിച്ചു. വനിതാ ജഡ്ജ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും നിയമിച്ചു. ഇപ്പോൾ പറയുന്നു ആ ജഡ്ജി വേണ്ടെന്ന്. വനിതാ ജഡ്ജി സാക്ഷികളോടൊക്കെ നല്ല ചോദ്യം ചോദിച്ചുവെന്നാണ് അറിയാൻ‍ കഴിഞ്ഞത്’.

‘കേസിൽ മുഖ്യസാക്ഷിയായി വെച്ചത് സംവിധായകൻ ശ്രീകുമാർ മേനോനെയാണ്.കോടതിയിൽ ആദ്യം എഴുതി കൊടുത്തത് ശ്രീകുമാർ മേനോനെ വിസ്തരിക്കേണ്ടെന്നാണ്. കാരണം ശ്രീകുമാർ മേനോൻ കേസ് തുടങ്ങുമ്പോൾ നിന്ന അവസ്ഥയിൽ അല്ല ഇപ്പോൾ നിൽക്കുന്നത്. നമ്മുക്കിട്ട് പണിയുമോയെന്ന ചിന്ത വന്ന് കാണും. ഇത്തരത്തിൽ പല ദുർബലമായ കാര്യങ്ങളിലൂടെയാണ് ഈ കേസ് കടന്ന് പോകുന്നത്’

‘ഈ കേസിൽ ഗൗരവമായിട്ടല്ല പോകുന്നതെന്ന് തന്നെയാണ് തോന്നുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് നടി വെച്ച അഭിഭാഷകയും സർക്കാർ വെച്ച പബ്ലിക്ക് പ്രോസിക്യൂട്ടറുമെല്ലാം. കഴിഞ്ഞ അഞ്ചര വർഷമായി ദിലീപിനെതിരെ സംസാരിക്കുന്നവർക്കെല്ലാം സർക്കാർ ഒരോ പോസ്റ്റ് കൊടുക്കണമെന്നാണ് തനിക്ക് പറയാൻ ഉള്ളത്’.

‘നിയമം കീറി മുറിച്ച് പരിശോധിക്കുന്ന ജഡ്ജി അല്ല എങ്കിൽ ഈ കേസ് നേരത്തേ കുളമായി പോയെനെ. കോടതിയാണ് ഇപ്പോൾ ഏക ആശ്രയം. പോലീസിനെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുകയാണ്. ഈ കേസിൽ ജഡ്ജിയെ മുൾ മുനയിൽ നിർത്താൻ കൊണ്ടുവന്ന അജകുമാറിനെ വൈകാതെ തന്നെ രാജിവെപ്പിക്കും. ഇതൊക്കെ നാടകമാണ്. ഈ കേസ് എവിടെ പോയി നിൽക്കുമെന്ന് യാതൊരു ഐഡിയയും ഇല്ല’.

ജഡ്ജിയെ പ്രതികൂട്ടിൽ നിർത്തിക്കൊണ്ടാണ് ചാനൽ ചർച്ചയിലെല്ലാം അജകുമാർ സംസാരിച്ചിരിക്കുന്നത്. ജഡ്ജി പക്ഷപാതമായി പെരുമാറുന്നുവെന്ന് പറഞ്ഞ ആളാണ് അജകുമാർ. അതുകൊണ്ട് തന്നെ വിചാരണ കോടതി ജഡ്ജി ഇക്കാര്യം അദ്ദേത്തോട് ചോദിക്കണം. ഈ ജഡ്ജിൽ നിന്ന് നീതി കിട്ടില്ല അതിനാൽ രാജിവെയ്ക്കുന്നു എന്ന തരത്തിലുള്ള അജണ്ട സെറ്റ് ചെയ്ത് കൊണ്ട് തന്ത്രപൂർവ്വം കൊണ്ടുവന്നതാണ് അജകുമാറിനെ. അജകുമാർ ഇടതുരക്ഷകാരനല്ല. തന്ത്രപൂർവ്വം വഴിത്തിരിവ് ഉണ്ടക്കാനുള്ള ശ്രമമാണ്. പക്ഷേ അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല’,ശാന്തിവിള ദിനേശ് പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top