സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രേ! തെറ്റുണ്ടാകുമ്പോൾ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ! പുതിയ ചിത്രങ്ങൾ പങ്കു വെച്ച് ബ്ലെസ്ലി!
Published on

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിട്ടും ആരാധകർ ഇപ്പോഴും ബിഗ് ബോസ് ചർച്ചയിൽത്തന്നെയാണ് . മത്സരാർഥികളുടെ പുതിയ വിശേഷങ്ങൾ ഒക്കെ ഏറും കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത് .
ബിഗ് ബോസ് മലയാളം സീസൺ 4 ൽ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ബ്ലെസ്ലി. ബിഗ് ബോസിൽ 100 ദിവസം നിന്നിട്ടാണ് ബ്ലെസ്ലി പുറത്തിറങ്ങിയത്. മലയാളം സീസൺ 4ലെ സെക്കൻഡ് റണ്ണറപ്പായിരുന്നു ബ്ലെസ്ലി. പുറത്തിറങ്ങിയതിന് ശേഷം അധികം അഭിമുഖങ്ങളിലൊന്നും ബ്ലെസ്ലിയെ കണ്ടില്ലെങ്കിലും സുഹൃത്തുക്കളുടെ കൂടെയും ബന്ധുക്കളുടേയും ഒക്കെ സമയം ചെലവഴിക്കുകയാണ് ബ്ലെസ്ലിയിപ്പോൾ.
അടുത്തിടെ അപർണ മൾബറിക്കൊപ്പം ബ്ലെസ്ലി പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്ലി. സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രേ! തെറ്റുണ്ടാകുമ്പോൾ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ! പ്രശ്നങ്ങൾ പരിഹരിച്ച് മാറ്റങ്ങൾ ഉണ്ടാവട്ടെ. You are God. തത്വമസി- എന്ന ക്യാപ്ഷനോടെയാണ് ബ്ലെസ്ലി ചിത്രം പങ്കുവച്ചിരിക്കുന്നത്. അപർണയ്ക്കൊപ്പമുള്ള ചിത്രവും തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും ബ്ലെസ്ലി പങ്കുവച്ചിട്ടുണ്ട്. ബ്ലെസ്ലി, റോബിൻ, ദിൽഷ എന്നിവരുടെ സൗഹൃദം ബിഗ് ബോസിനുള്ളിലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂവരും തമ്മിലുള്ള സൗഹൃദം തുടർന്നില്ല. തുടർന്നില്ല എന്നു മാത്രമല്ല മൂവരുടേയും സൗഹൃദം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്കും വഴിവച്ചു. ബ്ലെസ്ലിയ്ക്കെതിരെ റോബിനും ബ്ലെസ്ലിയ്ക്കും റോബിനുമെതിരെ ദിൽഷയും രംഗത്തെത്തി. ഇനി ഇരുവരുമായും യാതൊരു വിധ ബന്ധവും തുടരാൻ താത്പര്യമില്ലെന്ന് ദിൽഷ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...