Connect with us

മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു… അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് റോബിൻ, വിവാഹം എന്നുണ്ടാകും? കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോയെന്ന് റോബിൻ! ആ മറുപടി ഞെട്ടിച്ചു

TV Shows

മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു… അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് റോബിൻ, വിവാഹം എന്നുണ്ടാകും? കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോയെന്ന് റോബിൻ! ആ മറുപടി ഞെട്ടിച്ചു

മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു… അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് റോബിൻ, വിവാഹം എന്നുണ്ടാകും? കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോയെന്ന് റോബിൻ! ആ മറുപടി ഞെട്ടിച്ചു

ബി​ഗ് ബോസ് മലയാളം സീസൺഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. വിജയി ആകാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ റോബിനാണ് വിജയം കിരീടം ചൂടിയത്. വെറും രണ്ടാഴ്ച കൊണ്ട് റോബിൻ ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ നടക്കുമ്പോഴും അവസാനിച്ചപ്പോഴും ഇപ്പോഴും റോബിൻ തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയും ബി​ഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല.

ഇപ്പോൾ തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് റോബിൻ ഒരു അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്. ‘വർഷങ്ങൾക്ക് മുമ്പ് ഞാൻ ആ​ഗ്രഹിച്ച ജീവിതം ഞാൻ ഇപ്പോൾ ജീവിക്കുന്നു.’ ‘നന്നായി കഷ്ടപ്പെട്ടാണ് ആ സ്വപ്നത്തിലേക്ക് എത്തിയത്. കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമാ മോഹം ചെറുതായി ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.’ ‘നൂറിൽ‌ 120 പ്രാവശ്യം വീണാലും 121ആം പ്രാവശ്യം ഞാൻ എഴുന്നേറ്റ് നിൽക്കും. കാർ അപകടത്തിൽപ്പെട്ട് കൊക്കയിലേക്ക് മറിയാൻ പോയപ്പോഴും ഞാൻ ആലോചിച്ചത് ഇങ്ങനെയായിരുന്നു.’

ഇത്രയും കഷ്ടപ്പെട്ടിട്ടും ദൈവമെ തീരാൻ പോവുകയാണോ എന്നാണ്. മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു. അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നത്. അതിൽ കൂടുതൽ ഒന്നും ഇല്ല. അതുകൊണ്ട് നെ​ഗറ്റീവ് വന്നാലും ബാധിക്കില്ല.’ ‘എന്റെ സർക്കിൾ പോസിറ്റിവിറ്റി നിറഞ്ഞത് മാത്രമാണ്. അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടവർ നെ​ഗറ്റീവ് അയച്ചുതരാറില്ല. പകലും രാത്രിയും ഉണ്ടാവണമല്ലോ.’ ‘പ്രതീക്ഷകൾ അധികം ജീവിതത്തിൽ ഞാൻ വെക്കാറില്ല. പ്രതീക്ഷിച്ചിട്ട് വിഷ‌മിക്കാതിരിക്കാനാണ് അത്. കോഴിക്കോട് മാളിൽ അത്രയും ജനം വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കഴിവുള്ള വ്യക്തിയല്ല ഞാൻ

എന്റെ സിനിമകൾ ആളുകൾ കണ്ട് അഭിപ്രായം പറയുന്നത് അനുസരിച്ച് നന്നാക്കി മുന്നോട്ട് പോകണം എന്നാണ് കരുതുന്നത്. ഞാൻ ഇപ്പോൾ കരിയർ ഫോക്കസ് ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്.’ ‘വിവാഹം സമയമാകുമ്പോൾ‌ നടക്കും. ഇപ്പോൾ പ്രണയിക്കാൻ താൽപര്യപ്പെടുന്നില്ല. പ്രണയിച്ച് നടക്കാൻ എനിക്ക് ഇനി സമയമില്ല.’ ‘കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോ. ഞാൻ‌ ഇപ്പോൾ ഒന്നിൽ നിന്നും കരകയറി വരുന്നതേയുള്ളൂ. റോബിൻ പറയുന്നു.

അടുത്തിടെ തന്റെ ആദ്യ സിനിമയെ കുറിച്ച് റോബിൻ പ്രഖ്യാപിച്ചിരുന്നു. സന്തോഷ്.ടി.കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായിട്ടാണ് എത്തുന്നത്. ​ ഗോകുലം മൂവീസിനൊപ്പവും സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്ന് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും റോബിൻ പങ്കുവെച്ചിരുന്നു.

പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് വേണ്ടിയാണോയെന്ന് ആരാധകർ തിരിക്കിയെങ്കിലും കൃത്യമായി റോബിൻ മറുപടി പറഞ്ഞിട്ടില്ല.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top