Connect with us

നിന്റെ തനിനിറം നീ കാണിക്കുന്നു, ഹൗസിന് അകത്തും പുറത്തും നീ ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു… നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് മികച്ചതാണ്; ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി പറഞ്ഞത് കേട്ടോ? അടുത്ത പ്രശ്നത്തിന് തിരി കൊളുത്തി

TV Shows

ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും മത്സരാത്ഥികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമായ സീസൺ കൂടിയാണ് ഇത്തവണത്തേത്.

ഈ സീസണ‍ിൽ ഹൗസിലായിരിക്കുമ്പോൾ വലിയ രീതിയിൽ ഏറ്റുമുട്ടിയിട്ടുള്ള രണ്ടുപേരാണ് ബ്ലെസ്ലിയും ഡെയ്സിയും. ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ നടന്ന പ്രശ്നങ്ങളുടെ പേരിൽ പുറത്തിറങ്ങിയ ശേഷം വലിയ രീതിയിൽ സൈബർ അറ്റാക്ക് നടന്നിരുന്നുവെന്ന് ഡെയ്സി തന്നെ പിന്നീട് ഹൗസിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചപ്പോൾ ഡെയ്സിയോട് പറഞ്ഞിരുന്നു.

ഇപ്പോൾ ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി സോഷ്യൽമീഡിയയിൽ കുറിച്ച പുതിയ കുറിപ്പാണ് വൈറലാകുന്നത്. ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ് എന്നാണ് ഡെയ്സി പറയുന്നത്. ബ്ലെസ്ലി യാതൊരു വിധ കാരണവുമില്ലാതെ തന്നെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്നും ഡെയ്സി പറയുന്നു.

ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല… യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു.’ ‘ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ….’ എന്നാണ് ഡെയ്സി കുറിച്ചത്. ‘ഒരുമിച്ച് പഠിച്ചു… ഒരുമിച്ചു വളരും… കുറേ നാൾ അടികൂടി… ഇനി കുറച്ച് സ്നേഹിക്കട്ടെ… ലവ് യു സോമച്ച്’ എന്നാണ് ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.

മുപ്പത്തിയ‍ഞ്ച് ദിവസമായപ്പോഴേക്കും ഡെയ്സി ഹൗസിൽ നിന്നും എലിമിനേറ്റായിരുന്നു. പ്രേക്ഷകർക്കിടയിൽ തുടക്കം മുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി. അതുകൊണ്ട് തന്നെ ബ്ലെസ്ലിയുമായി ഡെയ്സി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴെല്ലാം അതെല്ലാം വലിയ രീതിയിൽ സൈബർ ഇടങ്ങളിൽ ചർച്ചയായിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top