
Malayalam
ജെസി ഡാനിയല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം; മികച്ച നടന് ജോജു ജോര്‍ജ്, മികച്ച നടി ദുര്‍ഗ്ഗ കൃഷ്ണ
ജെസി ഡാനിയല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം; മികച്ച നടന് ജോജു ജോര്‍ജ്, മികച്ച നടി ദുര്‍ഗ്ഗ കൃഷ്ണ

2021 ലെ ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജും മികച്ച നടിയായി ദുര്‍ഗ്ഗ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ ജോജുവിന്റെ അഭിനയത്തിനാണ് പുരസ്കാരം. ഉടല് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുര്‍ഗ കൃഷ്ണയെ മികച്ച നടിയുമായി തിരഞ്ഞെടുത്തത്. കൃഷാന്ദ് ആര്.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച ചിത്രം.
അഹമ്മദ് കബീറാണ് മികച്ച സംവിധായകന്, ചിത്രം മധുരം. മികച്ച അഭിനേതാവിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം ഉണ്ണിമുകുന്ദനാണ് (മേപ്പടിയാന്). ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ‘ഋ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച തിരക്കഥാകൃത്തിന് ചിദംബരം എസ്, പൊതുവാളും (ജാന്‍.എ.മന്) ഛായാഗ്രഹണത്തിന് ലാല്‍ കണ്ണനും (തുരുത്ത്) പുരസ്കാരം ലഭിച്ചു.
മറ്റു പുരസ്കാര ജേതാക്കള്‍
സ്വഭാവനടന്‍: രാജു തോട്ടം (ഹോളിഫാദര്‍)
സ്വഭാവനടി: നിഷ സാരംഗ് (പ്രകാശന് പറക്കട്ടെ)
അവലംബിത തിരക്കഥ: ഡോ. ജോസ് കെ. മാനുവല്‍ (ഋ)
ഗാനരചയിതാവ്: പ്രഭാവര്‍മ (ഉരു, ഉള്‍ക്കനല്‍)
സംഗീത സംവിധാനം (ഗാനം): അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
പശ്ചാത്തല സംഗീത സംവിധാനം: ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍.എ.മന്)
ഗായകന്: വിനീത് ശ്രീനിവാസന് (മധുരം, പ്രകാശന് പറക്കട്ടെ)
ഗായികമാര്‍: അപര്‍ണ രാജീവ് (തുരുത്ത്) മഞ്ജരി (ആണ്. ഋ)
ചിത്രസംയോജനം: മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന് (നായാട്ട്)
കലാസംവിധാനം: മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം: എം.ആര്. രാജാകൃഷ്ണന് (ധരണി)
വസ്ത്രാലങ്കാരം: സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മേക്കപ്പ്: റോണക്സ് സേവ്യര്‍ (സാറാസ്, നായാട്ട്)
നവാഗത സംവിധായകര്‍: വിഷ്ണു മോഹന്‍ (മേപ്പടിയാന്), െ്രെബറ്റ് സാം റോബിന് (ഹോളിഫാദര്‍)
മികച്ച ബാലചിത്രം: കാടകലം (സംവിധാനം: ഡോ. സഖില്‍ രവീന്ദ്രന്)
ബാലതാരം (ആണ്): സൂര്യകിരണ്‍ പി.ആര്. (മീറ്റ് എഗെയ്ന്)
ബാലതാരം (പെണ്); ആതിഥി ശിവകുമാര്‍ (നിയോഗം)
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...