താന്‍ വീട്ടിലില്ലായിരുന്ന സമയം ഭാര്യയുടെ 20 പവനോളം വരുന്ന സ്വര്‍ണ്ണം മോഷണം പോയി; കള്ളനെ കണ്ടുപിടിക്കാനൊന്നും പറ്റിയിരുന്നില്ല, പിന്നീട് താലിമാലയൊക്കെ ഭാര്യയ്ക്ക് മേടിച്ച് കൊടുക്കുകയായിരുന്നുവെന്ന് ഉണ്ണിരാജ്
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ഉണ്ണിരാജ്. മറിമായം എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനയാത്. പരിക്കുപറ്റിയതിനെത്തുടര്‍ന്ന് കുറച്ച് നാള്‍ പരമ്പരയില്‍ നിന്നും ഉണ്ണിരാജ് മാറി നിന്നിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു സഹതാരങ്ങളെല്ലാം പറഞ്ഞത്.
ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിവാഹം ആലോചിച്ചോണ്ടിരിക്കുന്ന സമയത്ത് നാടകക്കാരനാണെന്ന് പറഞ്ഞത് വലിയ പ്രശ്‌നമായിരുന്നു. പെയിന്റ് പണിക്കാരനാണ് എന്ന് പറയുന്നതിനൊപ്പം നാടകവും ചെയ്യുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുമായിരുന്നു.
നല്ലൊരു പെയിന്ററാണെന്നായിരുന്നു ഭാര്യയോട് പറഞ്ഞത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ നാടകത്തിന് പോയിരുന്നു. കുടുംബം നന്നായി നോക്കുന്നതിനാല്‍ ഭാര്യ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. ഒരിക്കല്‍ ഭാര്യയുടെ മുഴുവന്‍ സ്വര്‍ണ്ണവും മോഷണം പോയിരുന്നു. കുട്ടിക്ക് ഒരു മാസമുള്ളപ്പോഴായിരുന്നു അത്. താലിമാലയടക്കം പോയിരുന്നു. 20 ഓളം പവനുണ്ടായിരുന്നു.
ഞാന്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു. കലാപരിപാടിയൊക്കെ നിര്‍ത്തി ഗള്‍ഫിലേക്ക് പോവാമെന്ന് കരുതി പാസ്‌പോര്‍ട്ട് എടുത്തു. എന്നാല്‍ വിചാരിച്ച പോലെ അത് നടന്നില്ല. പിന്നെ വീണ്ടും പെയിന്റും കലയുമായി ഇറങ്ങുകയായിരുന്നു. കല അങ്ങനെ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. പിന്നീട് താലിമാലയൊക്കെ ഭാര്യയ്ക്ക് മേടിച്ച് കൊടുത്തു. ആ കള്ളനെ കണ്ടുപിടിക്കാനൊന്നും പറ്റിയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
