നിങ്ങൾ എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു; ഫഹദ് ഫാസിലിനെ കുറിച്ച് സൂര്യ !

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ’ ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ട്രെയ്ലര് പങ്കുവച്ചുകൊണ്ടാണ് താരം ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത്. ഫഹദ് എപ്പോഴും അദ്ദേഹത്തിന്റെ കഥകൾ കൊണ്ട് ആശ്ചര്യപ്പെടുത്തുന്നു എന്നും അഭിനയത്തിൽ തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടു എന്നും താരം ട്വിറ്ററിൽ കുറിച്ചു.
ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സൂര്യ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ‘ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് പുതിയ ചിത്രത്തിലും എന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്.സിനിമയുടെ ആദ്യ ട്രെയ്ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ സിനിമ കാണരുതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോവുന്ന ഫഹ്ദ് ഫാസില്‍ കഥാപാത്രം ഇത്തരക്കാരെ അസ്വസ്ഥമാക്കിയേക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
മഹേഷ് നാരായണന് തിരക്കഥാകൃത്തും ഛായാഗ്രഹകനുമാകുന്ന ചിത്രത്തിൽ ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര് റഹ്മാന് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...