
News
വിയോഗം അറിഞ്ഞ് ഓടിയെത്തി കനിഹയും റിയാസ്ഖാനും റഹ്മാനും പിന്നാലെ മറ്റു താരങ്ങളും; പ്രതാപ് പോത്തന് ‘അമ്മ’യുടെ അന്ത്യാഞ്ജലി!
വിയോഗം അറിഞ്ഞ് ഓടിയെത്തി കനിഹയും റിയാസ്ഖാനും റഹ്മാനും പിന്നാലെ മറ്റു താരങ്ങളും; പ്രതാപ് പോത്തന് ‘അമ്മ’യുടെ അന്ത്യാഞ്ജലി!

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് താരസംഘടനയായ ‘അമ്മ’. പ്രമുഖതാരങ്ങളെല്ലാം തന്നെ നടനെ അവസാനമായി ഒരുനോക്ക് കാണാൻ ഓടിയെത്തിയിട്ടുണ്ട്. നരേൻ, റഹ്മാൻ, കനിഹ, റിയാസ്ഖാൻ തുടങ്ങിയ താരങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ചെന്നൈയിൽ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്ന കനിഹയാണ് വിയോഗവാർത്ത അറിഞ്ഞ ഉടൻ പ്രതാപ് പോത്തന്റെ വസതിയിൽ എത്തിയത്. പിന്നാലെ മറ്റു താരങ്ങളുമെത്തി. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് താരങ്ങൾ പ്രതാപ് പോത്തന്റെ ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ഇന്ന് രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. സംസ്കാരം നാളെ രാവിലെ 10-ന് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന് തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് ആയിരുന്നു അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രതാപ് പോത്തന്റെ ആകസ്മിക വേര്‍പാടില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
about prathap pothan
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....