Connect with us

ഇക്കഴിഞ്ഞ വർഷം ഓർമയായി തീർന്ന മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ !

Movies

ഇക്കഴിഞ്ഞ വർഷം ഓർമയായി തീർന്ന മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ !

ഇക്കഴിഞ്ഞ വർഷം ഓർമയായി തീർന്ന മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ !

ഇത്തവണത്തെ ഫെസ്റ്റിവലിൽ ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കും. കെപിഎസി ലളിത, പ്രതാപ് പോത്തൻ, ബോളിവുഡ് ഗായകൻ കെകെ എന്നിവരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ശാന്തം എന്ന സിനിമയാണ് കെപിഎസി ലളിതയുടെ ഓർമയ്ക്കായി പ്രദർശിപ്പിക്കുന്നത്. ജയരാജ്‌ സംവിധാനം ചെയ്തഈ ചിത്രം 2001ൽ ആണ് പുറത്തിറങ്ങിയത്. കെപിഎസി ലളിതയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിലെ അഭിനയത്തിനാണ്.
എം.ടി.വാസുദേവൻനായരുടെ രചനയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത


ഋതുഭേദ’മാണ് പ്രതാപ് പോത്തന്റെ ഓർമയ്ക്കായി പ്രദർശിപ്പിക്കുക. ഋതുഭേദത്തിലെ അഭിനയത്തിന് തിലകന് ദേശീയപുരസ്കാരം ലഭിച്ചു. ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും ഋതുഭേദത്തിനായിരുന്നു.ഈ രണ്ടു മലയാള സിനിമകളും ‘ഹോമേജ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് ഗായകൻ കെകെയുടെ ഓർമക്കായി പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽഭുലയ്യും മോഹൻലാൽ ചിത്രം താഴ്‌വാരത്തിലെ വില്ലൻ സലീം ഘോസിന്റെ ഓർമയ്ക്കായി തിരുടാ തിരുടാ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽഭുലയ്യയിൽ പാടിയിട്ടുണ്ട്. 17 പേരുടെ ഓർമയ്ക്കായി ആകെ16 സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലത മങ്കേഷ്കർ, ബപ്പി ലാഹിരി, ഭൂപീന്ദർ സിങ്, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവ്കുമാർ ശർമ,രമേഷ് ദേവ്, രവി ഠണ്ഡൻ,സാവൻകുമാർ തക്,ശിവ്കുമാർ സുബ്രഹ്മണ്യം, ടി.രാമറാവു, കൃഷ്ണം രാജു, തരുൺ മജൂംദാർ, വത്സല ദേശ്മുഖ് എന്നിവരാണ് മറ്റു പ്രമുഖർ.

സ്‍പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓൾ ദ് വേൾഡ്’ ആണ് ഇത്തവണത്തെ ഐ എഫ് എഫ് ഐ യുടെ ഉദ്‍ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്.കാർലോസ് സോറ സംവിധാനം ചെയ്‍ത ചിത്രമാണിത്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിൻറെ ജയസൂര്യ ചിത്രം ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്‍ത ‘നിറയെ തത്തകളുള്ള മരം’ എന്നിവ ഇടം പിടിച്ചിരുന്നു

ജെയിംസ് ബോണ്ടിനെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ സീൻ കോണറിക്ക് ഫെസ്റ്റിവലിൽ ആദരം നേരുന്നു . റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കൊഞ്ചലോവ്‍സ്‍കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ എന്നിവരുടെ റെട്രോസ്‍പെക്റ്റീവുകളാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു ആകർഷണം.

ഇന്ത്യയുടെ 52 – മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ ഇനി വീട്ടിൽ ഇരുന്നും കാണാൻ സാധിക്കും.ഡിജിറ്റൽ ഉപകരണങ്ങളിലൂടെ വെർച്വൽ മാതൃകകയിൽ വീട്ടിൽ ഇരുന്ന് കൊണ്ട് ഐ എഫ് എഫ് ഐ ആസ്വദിക്കാം. അതിനായി ആദ്യം ചെയ്യോണ്ടത് രജിസ്ട്രേഷൻ ആണ്.
https://virtual.iffigoa.org/# എന്ന ഈ ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. വെർച്വൽ മാതൃകകയിൽ ഉളള രജിസ്ട്രേഷൻ നിലവിൽ നടക്കുന്നുണ്ട്. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്ട്രേഷൻ നടക്കുന്നത്. ഇതിൽ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാം.

200 രൂപയാണ് സാധാരണ ഡെലിഗേറ്റുകൾക്കുള്ള (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷൻ ഫീസ്. ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കാണാവുന്നതാണ്.

More in Movies

Trending

Recent

To Top