അടുത്തിടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ഒരു മരണ വാർത്തയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യ സാഗറിന്റെത് . അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് പലര്‍ക്കും അറിയില്ലായിരുന്നു. കരള്‍ രോഗത്തെ നേരിട്ടുകൊണ്ടിരിയ്ക്കുന്നതിന് ഇടയില്‍ ആണ് കൊറോണയും വില്ലനായത്. കൊറോണ ഭേദപ്പെട്ടുവെങ്കിലും കരള്‍ രോഗം മൂര്ച്ഛിയ്ക്കുകയായിരുന്നു. തുടർന്ന് ജൂണ്‍ 28 ന് അദ്ദേഹം ഈ ലോകം വിട്ട് പോയി.
മരണാനന്തരം നടത്തേണ്ട ചടങ്ങുകള്‍ എല്ലാം മീന തന്നെയാണ് നിര്‍വ്വഹിച്ചത്. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമാ ലോകത്ത് രജനികാന്ത് അടക്കമുള്ള വൻതാരനിരതന്നെ മീനയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
അതേസമയം, വിദ്യസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് പല വ്യാജ വാര്‍ത്തകളും പുറത്ത് വന്നപ്പോഴാണ് ആദ്യമായി മീന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിയ്ക്കരുത് എന്നും ഈ സാഹചര്യത്തില്‍ ഞങ്ങളുടെ പ്രൈവസിയെ മാനിക്കണം എന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മീനയുടെ ഇൻസ്റ്റാഗ്രാം ഹാന്റില്‍ ചെയ്യുന്നവര്‍ അങ്ങനെ ഒരു സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.
ഇപ്പോഴിതാ, മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മീന നേരിട്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നു. വിദ്യസാഗറിന്റെ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നീ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ പെട്ടന്ന് എന്നന്നേക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി.
സ്നേഹവും പ്രാര്‍ത്ഥനയും അയച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ഞങ്ങളെ വര്‍ഷിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതില്‍ വളരെ ഞങ്ങള്‍ കൃതാര്‍ഥരാണ്.
ആ സ്നേഹം അനുഭവിയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു എന്നും മീന എഴുതി. നൈനിക എന്നാണ് മീനയുടെയും വിദ്യസാഗറിന്റെയും ഏക മകളുടെ പേര്. തെറി എന്ന വിജയ് ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നൈനികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...