Connect with us

കോടതി ഹോളില്‍ വെച്ച് അത് നടന്നു, ജഡ്ജിയ്ക്ക് ഒപ്പം ‘അവരും’ എല്ലാം തീർന്നത് 5 മിനിറ്റ് കൊണ്ട്! മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടില്ല, നിർണ്ണായക വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അഭിഭാഷകൻ

News

കോടതി ഹോളില്‍ വെച്ച് അത് നടന്നു, ജഡ്ജിയ്ക്ക് ഒപ്പം ‘അവരും’ എല്ലാം തീർന്നത് 5 മിനിറ്റ് കൊണ്ട്! മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടില്ല, നിർണ്ണായക വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അഭിഭാഷകൻ

കോടതി ഹോളില്‍ വെച്ച് അത് നടന്നു, ജഡ്ജിയ്ക്ക് ഒപ്പം ‘അവരും’ എല്ലാം തീർന്നത് 5 മിനിറ്റ് കൊണ്ട്! മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടില്ല, നിർണ്ണായക വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അഭിഭാഷകൻ

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ എഫ്എസ്എല്‍ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മൂന്നു തവണ ഹാഷ് വാല്യു മാറിയെന്ന് പരിശോധനയില്‍ വ്യക്തമായി. തിരുവന്തപുരം ഫൊറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം മുദ്രവെച്ച കവറിലാണ് കൈമാറിയത്. മെമ്മറി കാര്‍ഡ് മൂന്നു തവണ പരിശോധിച്ചിട്ടുണ്ടെന്നാണ് എഫ്എസ്എല്‍ പരിശോധാഫലം വ്യക്തമാക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയത്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടിട്ടില്ലെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറയുന്നത്. കോടതിയുടെ മുന്നില്‍ പെന്‍ഡ്രൈവ് ലാപ്പ്‌ടോപ്പില്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്. മെമ്മറി കാര്‍ഡ് ഇട്ടുവെന്ന് റിപ്പോര്‍ട്ട് വന്ന വിവോ ഫോണ്‍ തന്റേതല്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് ഒരു ചാനലിനോട് പ്രതികരിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് പ്രതികരിച്ചു. കോടതിയുടെ അനുവാദമില്ലാതെ ആര്‍ക്കും മെമ്മറി കാര്‍ഡ് കാണാന്‍ സാധിക്കില്ല. വെറുതെ ചെന്ന് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ രീതിയിലല്ല മെമ്മറി കാര്‍ഡ് വെച്ചിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ക്രോസ് എക്‌സാമിനേഷന്റെ ഭാഗമായി, അതുവരെ കാണാത്തതുകൊണ്ട് മാത്രമാണ് ദൃശ്യങ്ങള്‍ കാണണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

കോടതി ഹോളില്‍ വെച്ച് പെന്‍ഡ്രൈവ് ലാപ്പ്‌ടോപ്പില്‍ കുത്തിയായിരുന്നു ദൃശ്യങ്ങള്‍ കണ്ടത്. ജഡ്ജിയും, ഒരു പൊലീസ് ഉദ്യോഗസ്ഥയും സാന്നിധ്യത്തിലായിരുന്നു ഇത്. ആരായിരുന്നു പൊലീസ് ഉദ്യോഗസ്ഥ എന്നത് ഓര്‍ക്കുന്നില്ല. അന്ന് മറ്റാരെങ്കിലും ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും അറിയില്ല. എട്ട് ഫയലുണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ, അഞ്ച് മിനിറ്റുകൊണ്ട് കണ്ടുതീര്‍ക്കുകയാണ് ചെയ്തത്, ഏത് സമത്തായിരുന്നു എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. പിന്നീട് ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. കോടതിയുടെ സാന്നിധ്യത്തില്‍ മാത്രമാണ് ആര്‍ക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുകയെന്നും, വിവോ ഫോണില്‍ ആരെങ്കിലും ദൃശ്യങ്ങള്‍ കണ്ടതായി അറിയില്ലെന്നും, താന്‍ ജീവിതത്തില്‍ വിവോ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഈ മെമ്മറി കാര്‍ഡില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നതായുളള സംശയം അതിജീവിതയും പ്രോസിക്യൂഷനും ഉന്നയിച്ചിരുന്നു. മൂന്ന് തവണ മെമ്മറി കാര്‍ഡ് തുറന്നു എന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത് 2018 ജനുവരി 9ന് ആണ്. രാത്രി 9.58ന് കമ്പ്യൂട്ടറിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്. 2018 ഡിസംബര്‍ 13ന് ആണ് രണ്ടാമതായി ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരിക്കുന്നത്. മൂന്നാമതായി മെമ്മറി കാര്‍ഡ് തുറന്നിരിക്കുന്നത് 2021 ജൂലൈ 19ന് ആണ്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുളള സമയത്താണ് ഹാഷ് വാല്യു മാറിയിരിക്കുന്നത്. ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് പോയോ എന്നതടക്കം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് സമയം ഇനിയും നീട്ടികിട്ടേണ്ടതും അത്യാവശ്യമാണ്.

More in News

Trending

Recent

To Top