ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ മുംബൈയിലെ തന്റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്. ഇളയ മകന് അബ്രാമുമൊത്ത് വീടിന്റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന് ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്തു.
മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഇതിന് മുന്‍പ് പലപ്പോഴും ഷാരൂഖ് ഖാന് ആരാധകരെ അഭിവാദ്യം ചെയ്തിട്ടുണ്ട്. ആരാധകരെക്കൂടി ഫ്രെയ്മില് ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.
വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സുമായിരുന്നു ഇന്ന് ഷാരൂഖ് ഖാന്റെ വേഷം. ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്സുമായിരുന്നു അബ്രാമിന്റെ വേഷം. പ്രിയതാരം വീടിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരവം മുഴക്കി വീടിന് സമീപത്തേക്ക് ഓടുന്ന ആരാധകക്കൂട്ടത്തെ ചില വീഡിയോകളില്‍ കാണാം. ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ഷാരൂഖ് ഖാന് നായകനാവുന്ന ഒരു ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ട് നാലര വര്‍ഷം കഴിഞ്ഞു. 2018ല്‍ എത്തിയ സീറോ ആയിരുന്നു അവസാന ചിത്രം. തുടര്‍പരാജയങ്ങള്‍ക്കു പിന്നാലെ സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു അദ്ദേഹം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്, ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്, രാജ്കുമാര് ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് കിംഗ് ഖാന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...