Connect with us

ആ സെൽഫി ചതിച്ചില്ല, ദൈവത്തിന്റെ കയ്യൊപ്പ്! ചീട്ട് കൊട്ടാരം പോലെകള്ളം തകർന്നടിയുന്നു ഫോട്ടോഗ്രാഫര്‍ ചാടി ഇറങ്ങി എല്ലാം തീരുന്നു… ക്ലൈമാക്സിലേക്ക്

News

ആ സെൽഫി ചതിച്ചില്ല, ദൈവത്തിന്റെ കയ്യൊപ്പ്! ചീട്ട് കൊട്ടാരം പോലെകള്ളം തകർന്നടിയുന്നു ഫോട്ടോഗ്രാഫര്‍ ചാടി ഇറങ്ങി എല്ലാം തീരുന്നു… ക്ലൈമാക്സിലേക്ക്

ആ സെൽഫി ചതിച്ചില്ല, ദൈവത്തിന്റെ കയ്യൊപ്പ്! ചീട്ട് കൊട്ടാരം പോലെകള്ളം തകർന്നടിയുന്നു ഫോട്ടോഗ്രാഫര്‍ ചാടി ഇറങ്ങി എല്ലാം തീരുന്നു… ക്ലൈമാക്സിലേക്ക്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ചില തുറന്ന് പറച്ചിലാണ് ശ്രീലേഖ നടത്തിയത്.

മുമ്പ് ഡിജിപിയായിരുന്ന സമയത്ത് ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് ശേഷം അത് വെളിപ്പെടുത്തിയത് ഏറെ വിവാ ദമായിരുന്നു. തറയില്‍ കിടന്ന ദിലീപിന് കമ്പിളി പുതപ്പും മറ്റ് സഹായങ്ങളും നല്‍കിയതായും പറഞ്ഞിരുന്നു അതേറെ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രംഗത്ത് എത്തിയത്

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദിലിന്റെ നിർണ്ണായക വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലൊക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

അതേസമയം പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസണും എത്തിയിട്ടുണ്ട്. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ വിശദീകരിച്ചു.

കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.

More in News

Trending

Recent

To Top