
Malayalam
നിര്‍മാതാക്കളുടെ പ്രിയപ്പെട്ട നടിയായി സായ് പല്ലവി; അതിന് ചില കാരണങ്ങളുമുണ്ടെന്ന് വാര്‍ത്തകള്‍
നിര്‍മാതാക്കളുടെ പ്രിയപ്പെട്ട നടിയായി സായ് പല്ലവി; അതിന് ചില കാരണങ്ങളുമുണ്ടെന്ന് വാര്‍ത്തകള്‍
Published on

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് താരം സജീവമായിരിക്കുന്നത്. തെലുങ്കില്‍ മാത്രമല്ല. മറ്റ് ഭാഷകളിലും കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് നടി. എന്നാല്‍ നിര്‍മാതാക്കളുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവിയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
ഒരു സിനിമയുടെ ഭാഗമായാല്‍ ആ ചിത്രം തീരുന്നത് വരെ നടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുമെന്നും ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു മടിയുമില്ലെന്നാണ് ടോളിവുഡിലെ മാധ്യമങ്ങളില്‍ പറയുന്നത്.
മറ്റ് ചില നടിമാര്‍ ചിത്രത്തിന്റെ പ്രൊമോന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ മടി കാണിക്കുമ്പോള്‍ താരം ഒരു മടിയും കാണിക്കാറില്ല. പ്രൊമോഷന് പരിപാടികളുടെ സമയത്ത് നിര്‍മാതാക്കള്‍ക്ക് വലിയ ചെലവാണ് വരിക. വലിയ ഒരു സംഘം തന്നെ താരങ്ങളുടെ കൂടെ കാണും എന്നാല്‍ സായ് പല്ലവിക്ക് ഇങ്ങനെയുള്ള ഒരു പ്രശ്നവും ഇല്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
പുതിയ ചിത്രം വിരാട പര്‍വത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മിക്ക പരിപാടികളിലും നടി പങ്കെടുത്തു. അതിന് മുമ്പിറങ്ങിയ സായ് റെഡി എന്ന ചിത്രത്തിനായി 15 ദിവസം നടി പ്രെമോഷന് മാത്രം മാറ്റി വെച്ചെന്നാണ് വിവരം. ഒരു സ്റ്റാഫ് മാത്രമാണ് പ്രൊമോഷന് സായ് പല്ലവിക്കൊപ്പം എത്തുന്നത്. ഇവരുടെ ചെലവ് നടി തന്നെ വഹിക്കും. അതിനാല്‍ നിര്‍മാതാക്കളും സന്തോഷത്തിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...