നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു,എല്ലാത്തിനും പ്രത്യേകമായ നന്ദി; ആരാധകർക്ക് സ്പെഷ്യൽ വീഡിയോ സന്ദേശവുമായി വിക്രം!
Published on

കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി വിട്ട ശേഷം ആരാധകർക്ക് വേണ്ടി താരം രംഗത്തെത്തിയത്.ആരാധകർക്ക് വീഡിയോ സന്ദേശത്തിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് .
വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രത്യേകമായ നന്ദി. താരം പറഞ്ഞു. വീഡിയോ പങ്കുവച്ച് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ചിയാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്.
ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകൻ ധ്രുവ് വിക്രമും രംഗത്തുവന്നു. ഹൃദയാഘാതമെന്ന വാർത്ത പ്രചരിച്ചതോടെ ആരാധകർ കൂട്ടമായി ആശുപത്രിയിലെത്തിയിരുന്നു.
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ...
സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ...
നസ്ലൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മലയാളത്തിലും പാൻ ഇന്ത്യൻ തലത്തിലും വലിയ...
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേയ്ക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ...