നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് നിവിന്‍ പോളിയും ആസിഫ് അലിയും. ഇപ്പോഴിതാ നിവിന്റെ മുടി കാരണം ക്യാരവന് വരെ മാറ്റെണ്ടി വന്നെന്ന് പറയുകയാണ് ആസിഫ് അലി. കൊച്ചിയില്‍ നടന്ന ട്രെയ്ലര് ലോഞ്ചിനിടെയാണ് മഹാവീര്യര്‍ ചിത്രീകരണത്തിനിടയിലെ രസകരമായ കാര്യങ്ങളുടെ കൂടെ ആസിഫ് നിവിന്റെ വിഗിനെപ്പറ്റി പറഞ്ഞത്.
വിഗ്ഗിന് നല്ല വെയിറ്റ് ഉണ്ടായിരുന്നു. മുടി കാരണം കാരവാന് മാറ്റേണ്ട അവസ്ഥ വന്നു. ആദ്യത്തെ കാരവാന് മാറ്റി കുറച്ച് കൂടി പൊക്കമുള്ള കാരവാന് കൊണ്ടുവന്നു. നിവിന്റെ ബുദ്ധിമുട്ട് താന്‍ നേരിട്ട് കണ്ടതാണെന്നും അസിഫ് പറഞ്ഞു. ഷൈന്‍ ചേട്ടന് തന്നോട് കഥ പറയുമ്പോള്‍ താന്‍ മന്ത്രി കഥാപാത്രമാണന്നാണ് പറഞ്ഞത്. മന്ത്രിയെന്ന് കേട്ടപ്പോള്‍ മനസിലേക്ക് വന്നത് മുണ്ടും വേഷ്ടിയും ചേര്‍ന്ന വേഷമാണ്.
അത് താന്‍ എങ്ങനെ ചെയ്യുമെന്നാണ് ചിന്തിച്ചിരുന്നപ്പോളാണ് ട്രയല്‍ കാണിച്ചതെന്നും അത് കണ്ടപ്പോള്‍ ആ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ലഭിച്ചന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പിന്നെ ഉണ്ടായിരുന്ന മറ്റൊരു പ്രശ്നം എന്റെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം വരുന്നത് ലാല്‍ സാറിന്റെ കൂടെയാണ്. അദ്ദേഹം ഒരു രാജാവിന്റെ വലിപ്പത്തില്‍ നിറഞ്ഞു നില്‍ക്കുമെന്നും ആസിഫ് തമശ രൂപേണ കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷത്തിനുശേഷമാണ് നിവിന്‍ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. പോളി ജൂനിയര്‍ ആന്‍ഡ് ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്നഡ താരം ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രം കൂടിയാണിത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...