
Actor
പൊന്നിയിന്‍ സെല്‍വനിലെ നായകന്; രാജരാജ ചോളനായി ജയം രവി; നായകന്റെ പോസ്റ്റർ പുറത്ത്
പൊന്നിയിന്‍ സെല്‍വനിലെ നായകന്; രാജരാജ ചോളനായി ജയം രവി; നായകന്റെ പോസ്റ്റർ പുറത്ത്
Published on

മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരിയോഡിക്കൽ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ നീളുന്ന താരനിരയില്‍ പക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകന്റെ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ.
അരുണ്മൊഴി വര്മ്മന് എന്ന രാജരാജ ചോളന് ഒന്നാമനാണ് ചിത്രത്തില്‍ ജയം രവിയുടെ കഥാപാത്രം. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് ചിത്രത്തിലെ നായകനെ അണിയറക്കാര്‍ ക്യാരക്റ്റര്‍ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
കല്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്വന് രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....