കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി റിമാൻഡിൽ!

കുട്ടികൾക്ക് മുന്പില് നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്തു. താൻ രോഗിയാണെന്നും ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം തള്ളിയാണ് തൃശൂര് പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിട്ടത്.
തൃശൂർ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.വിദ്യാര്ഥികള്ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽഅയ്യന്തോൾ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് 14ഉം 10ഉം വയസുള്ള രണ്ട് വിദ്യാര്ഥികള്ക്ക് മുന്നിൽ കാറില് ഇരുന്ന് നടൻ നഗ്നത പ്രദർശനം നടത്തിയത്.
ഇവരുടെ പരാതിയില് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.
ശ്രീജിത്ത് രവിയെ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നും മെഡിക്കല് രേഖകള് സഹിതം ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാകുമെന്ന പ്രോസിക്യൂഷന് എതിര്വാദം അംഗീകരിച്ച കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിടുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആണ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...