താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; മാല പാർവതി
താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; മാല പാർവതി
താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; മാല പാർവതി
ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയില്‍ വന്ന തെറ്റായ തലക്കെട്ടിനെതിരെ പ്രതികരണവുമായി നടി മാല പാര്‍വതി. മാല പാര്‍വതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത കൊടുത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താരത്തിന്റെ പ്രതികരണം.
‘ആ നടന് മോശമായി സ്പര്‍ശിച്ചു, കോമ്പ്രമൈസ് ചെയ്താല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാള്‍ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി’ എന്നായിരുന്നു തലക്കെട്ട്.
താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല എന്നും, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം എന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മാല പാര്‍വതിയുടെ ഫെയ്സ്ബുക് കുറിപ്പ്
അച്ഛന് മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ് നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ, ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം.കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന് നേരെ വ്യാജ മരണവാര്‍ത്ത വന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാര്‍വതി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതിനെതിരെ താരം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...