Connect with us

അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല ;, എന്റെ പ്രയോരിറ്റി അത് മാത്രമാണ് ; വെളിപ്പെടുത്തി സംയുക്ത !

Actress

അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല ;, എന്റെ പ്രയോരിറ്റി അത് മാത്രമാണ് ; വെളിപ്പെടുത്തി സംയുക്ത !

അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല ;, എന്റെ പ്രയോരിറ്റി അത് മാത്രമാണ് ; വെളിപ്പെടുത്തി സംയുക്ത !

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ റിലീസായിരിക്കുകയാണ്. പൃഥിരാജ് നായകനായ ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. അഭിനയ മികവുക്കൊണ്ടും സിനിമ സെലക്ഷന്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടാറുളള നടിയാണ് സംയുക്ത. അന്യഭാഷ ചിത്രങ്ങളിലും സജീവമാണ് നായിക.അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല തനിക്ക് പ്രധാനമെന്നും അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് തന്റെ പ്രയോരിറ്റിയെന്നും പറഞ്ഞിരിക്കുകയാണ് സംയുക്ത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തമിഴ് ഭാഷ എനിക്ക് ആദ്യമേ അറിയാമായിരുന്നു. പിന്നെ തെലുങ്ക് പഠിക്കാനുളള കാരണം ഞാന്‍ സിനിമകള്‍ ചെയ്യുന്നു, അപ്പോള്‍ എനിക്ക് തന്നെ ഡബ്ബ് ചെയ്യണം എന്നുളളതുകൊണ്ടാണ്. ഡയലോഗുകള്‍ എനിക്ക് കൃത്യമായി ഡെലിവര്‍ ചെയ്യണം എന്നുളളതുകൊണ്ടാണ്. വണ്‍ ടു ത്രീ എന്നുപറയാന്‍ എനിക്ക് താല്‍പര്യമില്ല.കാരണം അത്രയും നല്ല അഭിനേതാക്കളുടെ കൂടെയാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. സിനിമയില്‍ അഭിനയുക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ജോയ് ഉണ്ട്. അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല , അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് എന്റെ പ്രയോരിറ്റി. അതുകൊണ്ട് തന്നെ കറക്ടായിട്ട് അഭിനിക്കണമെങ്കില്‍ ഭാഷ അറിണം. കന്നഡ മാത്രമാണ് എനിക്ക് കൃത്യമായി അറിയാത്തത്,’ സംയുക്ത പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ.

More in Actress

Trending

Malayalam