നഗ്നത പ്രദർശിപ്പിച്ചത് മരുന്ന് കഴിക്കാത്തത് കൊണ്ട് ; ശ്രീജിത്ത് രവി, കുറ്റം സമ്മതിച്ചു, ചികിത്സയിലാണെന്നും നടൻ!

സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്ന് സൂചന. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കുട്ടികള്‍ ഉടന്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്കി.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെയും സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തെന്നായിരുന്നായിരുന്നു പരാതി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...