മഞ്ജു വാര്യരുടെ ലുക്ക് ശരിക്കും മാറിയല്ലോ?; ഇത്തവണ ചുരിദാറിൽ തിളങ്ങി മഞ്ജു വാര്യർ; മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള സൂപ്പർ ചിത്രങ്ങളുമായി ഗായിക മൃദുല വാര്യര്‍!
മഞ്ജു വാര്യരുടെ ലുക്ക് ശരിക്കും മാറിയല്ലോ?; ഇത്തവണ ചുരിദാറിൽ തിളങ്ങി മഞ്ജു വാര്യർ; മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള സൂപ്പർ ചിത്രങ്ങളുമായി ഗായിക മൃദുല വാര്യര്‍!
മഞ്ജു വാര്യരുടെ ലുക്ക് ശരിക്കും മാറിയല്ലോ?; ഇത്തവണ ചുരിദാറിൽ തിളങ്ങി മഞ്ജു വാര്യർ; മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള സൂപ്പർ ചിത്രങ്ങളുമായി ഗായിക മൃദുല വാര്യര്‍!
റിയാലിറ്റി ഷോകളിലൂടെ താരമായി മലയാള സിനിമാ സംഗീതത്തിലേക്കെത്തിയ നിരവധി ഗായകരുണ്ട് നമുക്ക്. അവരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗായികയാണ് മൃദുല വാര്യർ. വരികളുടെ ഉള്ളം തൊട്ടറിഞ്ഞ് ആത്മാവ് പകർന്ന് പാടുന്ന ഗായികയാണ് മൃദുല വാര്യർ എന്നാണ് സംഗീതപ്രേമികൾ അടക്കം സാക്ഷ്യപ്പെടുത്തുന്നത്.
പിന്നണിയിലെന്ന പോലെ യൂട്യൂബിലും മൃദുലയുടെ ഗാനങ്ങൾക്ക് ആരാധകരേറെയാണ്. പലപ്പോഴായി പുറത്ത് വിടുന്ന കവർ സോംഗുകളും മൃദുലയുടെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുല ഇപ്പോൾ പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ ലേഡി സൂപർ സ്റ്റാർ മഞ്ജു വാര്യർക്ക് ഒപ്പം നിന്നുള്ള ചിത്രങ്ങളാണ് മൃദുല പങ്കുവച്ചിരിക്കുന്നത്.
എത്ര മനോഹരമായിരുന്നു ഈ ദിവസം. മഞ്ജു ചേച്ചിക്കും പ്രിയപ്പെട്ട പാട്ടുകാര്‍ക്കുമൊപ്പമായി ഒരുദിനം എന്നുമായിരുന്നു മൃദുല ഫോട്ടോകൾക്കൊപ്പം കുറിച്ചത്. അതിമനോഹരമായ വേഷത്തിലായിരുന്നു മൃദുല. ഫ്രോക്കായിരുന്നു മൃദുല വാര്യരുടെ വേഷം.
അതേസമയം മഞ്ജുവിൻറെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ചുരിദാറണിഞ്ഞായിരുന്നു ഇത്തവണ മഞ്ജു എത്തിയത്. പതിവായി പാവാടയും ഉടുപ്പും ഇട്ട് എത്താറുള്ള മഞ്ജു ഇപ്പോൾ ചുരിദാറിൽ ആണല്ലോ എന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്…
അടുത്തിടെ, മൃദുല പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. മൃദുലയുടെ ഭർത്താവിനൊപ്പമുള്ള ചിത്രവും ഇതിന് മൃദുല കുറിച്ച വരികളുമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. തൻ്റെ പാട്ടിൻ്റെ കാര്യത്തിൽ ഭർത്താവ് അരുൺ നൽകുന്ന വലിയ പിന്തുണയെ കുറിച്ചൊക്കെ മൃദുല പലപ്പോഴും പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
തന്റെ അച്ഛനും അമ്മയും എത്രത്തോളം സപ്പോർട്ട് തന്നോ അതുപോലെ തന്നെ ഭർത്താവ് അരുണും തന്നെ നോക്കുന്നുണ്ടെന്നും എഞ്ചിനീയറിംഗ് ബിരുദധാരിയായ തന്നെ പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞത് അരുണാണെന്നും മൃദുല പറഞ്ഞിരുന്നു. വിവാഹത്തിന് മുൻപ് എങ്ങനെയാണോ പാട്ടിൽ ശ്രദ്ധിച്ചിരുന്നത് അതുപോലെ തന്നെ വിവാഹശേഷവും ചെയ്യാൻ സാധിക്കുന്നുണ്ടെന്നാക്കെ മൃദുല പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...