Connect with us

ഫോൺ ഉപയോഗിക്കാനും പുറത്തുള്ള ആളുകളെ കാണാനും കേസ് അട്ടിമറിക്കാനുള്ള ഗൂഡലോചന നടന്നിട്ടുണ്ടാകും; അതിനുള്ള പ്രതിഫലം അന്നും ഇവർ കൈ പറ്റിയിട്ടുണ്ടാകും; ഒരു സ്ത്രീയെ ബലാൽ സംഗം ചെയ്യാൻ കൊട്ടെഷൻ കൊടുത്ത കേസ് ലെ പ്രതിയെ മറ്റൊരു സ്ത്രീ സഹായിക്കുന്നു; വൈറൽ കുറിപ്പ്!

Malayalam Breaking News

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിനെ സഹായിക്കാനാണ് ശ്രീലേഖ ഈ ഘട്ടത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണ് ഉയരുന്ന ആരോപണം. പള്‍സര്‍ സുനിക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍, പള്‍സര്‍ സുനി സിനിമാ നടിമാരെ ദുരുപയോഗം ചെയ്ത കാര്യങ്ങള്‍, പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയിലെ കൃത്രിമത്വം എന്നിവയെല്ലാം ശ്രീലേഖ തന്റെ യുട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഒരേ സമയം സര്‍ക്കാരിനെയും പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീലേഖക്കെതിരെ അന്വേഷണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും എന്ന വാർത്ത വന്നതോടെ, ആ വാർത്ത പങ്കുവച്ച് സിൻസി അനിലും രംഗത്തുവന്നു.

സിൻസി അനിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

“85 ദിവസം ജയിലിൽ കിടന്നപ്പോൾ ഈ സ്ത്രീ അപ്പോൾ പ്രതിയായ ദിലീപിന് എന്തെല്ലാം സഹായങ്ങൾ ചെയ്തിട്ടുണ്ടാകും?. ഫോൺ ഉപയോഗിക്കാനും പുറത്തുള്ള ആളുകളെ കാണാനും കേസ് അട്ടിമറിക്കാനുള്ള ഗൂഡലോചനയും ഒക്കെ ആ ജയിലിൽ നടന്നിട്ടുണ്ടാകും…അതിനുള്ള പ്രതിഫലം അന്നും ഇവർ കൈ പറ്റിയിട്ടുണ്ടാകും..അതിന്റെ തുടർച്ചയെന്നു മാത്രമേ ഇതിനെ കരുതുന്നുള്ളു….അന്ന് മുതൽ ചെറിയ ആരോപണങ്ങൾ ഇവർക്ക് നേരെയുണ്ടായിരുന്നു… ചില മാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു…

ഒരു സ്ത്രീയെ ബലാൽ സംഗം ചെയ്യാൻ കൊട്ടെഷൻ കൊടുത്ത കേസ് ലെ പ്രതിയെ മറ്റൊരു സ്ത്രീ ആയ ഉദ്യോഗസ്ഥ കൈവിട്ടു സഹായിക്കുമെന്നൊരു ചിന്ത മനസ്സിൽ പോയിരുന്നില്ല എന്നതാണ് സത്യം. കേവലം ഒരു യൂട്യൂബ് വരുമാനത്തിന് വേണ്ടി ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കുന്നു എന്ന ബാലിശമായ അഭിപ്രായമില്ല…

ഇതൊക്കെ കൃത്യമായ പ്ലാനിങ് ലൂടെ സംഭവിക്കുന്നതാണ്….പക്ഷെ നിൽക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥ ഉണ്ടാക്കാനേ ഇതുപരികരിക്കൂ….പലയിടത്തും പ്രതീക്ഷിക്കാത്തവർ ആണ് ഈ യാത്രയിൽ ഒപ്പം നിന്നിട്ടുള്ളത്…

അതുപോലെ പ്രതീക്ഷിക്കാത്തവർ ഇടം കാലു കൊണ്ട് വീഴ്ത്താൻ ശ്രമിക്കുന്നു….അറബീ ഒട്ടകവും മാധവൻനായരും എന്ന സിനിമയിലെ ഭാവനയുടെ കഥാപാത്രം ചെയ്ത പോലെ അതിജീവിത സ്വയം ഒരു പ്ലാൻ ഉണ്ടാക്കി വണ്ടിയിൽ ആക്രമിക്കാൻ എന്ന വ്യാജേന ആളെ വിളിച്ചു വരുത്തി ആക്രമിക്കുന്ന പോലെ വീഡിയോ എടുത്തു എന്നുള്ളത് കൂടിയാണ് ഇനി കേൾക്കാനുള്ളൂ.. അതും പ്രതീക്ഷിക്കുന്നു…എന്തൊക്കെ വളച്ചൊടിച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും…അതിൽ തന്നെ അടിയുറച്ചു വിശ്വസിക്കുന്നു.

about sreelekha

More in Malayalam Breaking News

Trending

Recent

To Top