പരിശോധനാ ഫലത്തിൽ കേരളം ഞെട്ടുന്ന തെളിവ് പുറത്ത് വരുമോ?ദിലീപ് കുടുങ്ങുമോ, നായകനെ കുടുക്കുന്നത് ഇങ്ങനെ! ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല
പരിശോധനാ ഫലത്തിൽ കേരളം ഞെട്ടുന്ന തെളിവ് പുറത്ത് വരുമോ?ദിലീപ് കുടുങ്ങുമോ, നായകനെ കുടുക്കുന്നത് ഇങ്ങനെ! ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല
പരിശോധനാ ഫലത്തിൽ കേരളം ഞെട്ടുന്ന തെളിവ് പുറത്ത് വരുമോ?ദിലീപ് കുടുങ്ങുമോ, നായകനെ കുടുക്കുന്നത് ഇങ്ങനെ! ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഇന്നലെ കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ദിലീപിന്റെ വാദം എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മറി കാർഡ് പരിശോധിക്കേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി. വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഹൈക്കോടതി ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് വിചാരണക്കോടതി അയക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഫലം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറണം. അന്വേഷണം എങ്ങനെവേണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാന വിധിയാണിത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ പ്രിയദര്ശന് തമ്പി.യാതൊരു സംശയവും വേണ്ട ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പ്രിയദര്ശന് തമ്പി പറഞ്ഞത്:
ഈ ഒരു മെമ്മറി കാര്‍ഡ് എന്തുകൊണ്ടാണ് വിചാരണക്കോടതി അയക്കാതിരുന്നത്. ഇത് അയച്ചതുകൊണ്ട് വിചാരണ നീണ്ടുപോകുമോ, ഒന്നുമില്ല. ഇത് അയക്കുന്നത് സത്യത്തില്‍ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ മാത്രമേ സഹായിക്കുള്ളൂ, എന്നിരിക്കിലും അത് അയച്ചില്ല എന്നുള്ളതാണ് വസ്തതുത.
ഹൈക്കോടതി അതിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ട് ഈ പറയുന്നതുപോലെ രണ്ട് ദിവസം കൊണ്ട് ഫോറന്‍സിക് ലാബില്‍ അയച്ച്. അത് അയച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നുത്.യാതൊരു സംശയവും വേണ്ട ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
ഈ ഒരു പരിശോധനയില്‍ എന്തൊക്കെ പരിശോധിക്കണമെന്നതില്‍ ഒരു ചോദ്യാവലി തയ്യാറാക്കി കൊടുക്കാന്‍ പ്രോസിക്യൂഷന് അവകാശം ഉണ്ടെന്നാണ് കരുതുന്നത്. ഇത് പരിശോധനയ്ക്ക് അയക്കുമ്പോള്‍ ഇന്നയിന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് ആവശ്യം ഉന്നയിക്കാന്‍ പ്രോസിക്യൂഷന് അവകാശമുണ്ട്.
അങ്ങനെ പരിശോധിച്ച് കിട്ടുന്ന റിസള്‍ട്ടാണ് പ്രധാനപ്പെട്ടത്. റിസള്‍ട്ട് ഏത് തരത്തിലാണ് വരുന്നത്, ഏത് തരത്തിലാണ് ഹാഷ് വാല്യൂ മാറപ്പെട്ടത് ഏത് തരത്തിലാണ് ഈ ഡിവൈസില്‍ മാറ്റംവരുത്തല്‍ ഉണ്ടായിട്ടുണ്ടെന്ന ്മനസിലാക്കേണ്ടത്. അത് ഉണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച തുടരന്വേഷണം നടത്തേണ്ടി വരും.
ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോള്‍ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.
ഈ നടപടികള്‍ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നല്‍കിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റുമെന്നും വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ദിലീപിനോട് കോടതി ചോദിച്ചിരുന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...