Connect with us

വിവാഹിതരായി അമ്മമാരാകാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിത്; തുറന്ന് പറഞ്ഞ് നടി ഉപാസന കാമിനേനി

News

തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് രാംചരണ്‍. താരം രാംചരണിനൊപ്പം തന്നെ പ്രശസ്തയാണ് ഭാര്യ ഉപാസന കാമിനേനിയും അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍ പേഴ്‌സണും സമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന. അടുത്തിടെ ഇവര്‍ സദ്ഗുരുവുമായി നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങളായിട്ടും എന്തുകൊണ്ട് കുഞ്ഞുങ്ങളായില്ല എന്ന ചോദ്യം ഉപാസന നേരിടുന്നു. വിവാഹിതരായി അമ്മമാരാകാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിതെന്നും അതെക്കുറിച്ച് താങ്കളുടെ മറുപടി എന്താണെന്നും ഉപാസന സദ്ഗുരുവിനോട് ചോദിക്കുന്നു.

എന്റെ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം മനോഹരമായ ജീവിതമാണ് നയിക്കുന്നത്. എന്നിരുന്നാലും എന്റെ ജീവിതത്തിലെ മൂന്ന് ആര്‍ആര്‍ആര്‍ നെക്കുറിച്ചുള്ള ചോദ്യം എനിക്ക് അഭിമുഖികരിക്കേണ്ടി വരുന്നു.

അതായത് റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍ എന്നീ മൂന്ന് പദങ്ങളെക്കുറിച്ച്. എന്റെ ബന്ധങ്ങള്‍, പ്രത്യുത്പ്പാനശേഷി, ജീവിതത്തിലെ എന്റെ കടമകള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിത്. ഉപാസന പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top