കാസ്റ്റിംഗ് കൗച്ചിനിരയായി 8 മാസങ്ങളോളമാണ് സിനിമയിൽ അവസരമില്ലാതെ വീട്ടിലിരുന്നത് – വെളിപ്പെടുത്തലുമായി അതിഥി റാവു
സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ച് കഥകൾ സത്യമാണെന്നു പറഞ്ഞു ഒരുപാട് നടിമാർ രംഗത്തെത്തിയിരുന്നു. ശ്രീ റെഡ്ഢിയുടെ വെളുപ്പെടുത്തലുകളോടെയാണ് കാസ്റ്റിംഗ് കൗച്ച് ചർച്ചയായത് . ഇപ്പോൾ വെളിപ്പെടുത്തലുമായി തെന്നിന്ത്യയും ബോളിവുഡും ഒരുപോലെ കീഴടക്കിയ നടി അതിഥി റാവു എത്തിയിരിക്കുകയാണ് . സിനിമയിലെ കാസ്റ്റിംഗ് കൗച്ച് സത്യമാണെന്നും താന്‍ അതിന്റെ ഇരയാണെന്നും നടി അതിഥി റാവു പറയുന്നു .
കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എട്ട് മാസത്തോളം തന്നെ സിനിമയില്‍ നിന്ന് ചിലര്‍ മാറ്റി നിര്‍ത്തിയെന്നും അതിഥി പറയുന്നു.അഞ്ച് വര്‍ഷം മുമ്പാണ് തനിക്ക് അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നാണ് അതിഥി പറയുന്നത്. എന്നോട് അത്തരത്തില്‍ സംസാരിക്കാന്‍ എങ്ങനെ അവര്‍ക്ക് ധൈര്യമുണ്ടായി എന്നാണ് എനിക്ക് അറിയാത്തത്.
ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളമാണ് ഒരു അവസരവുമില്ലാതെ ഞാന്‍ വീട്ടിലിരുന്നത്. പക്ഷേ 2014 ന് ശേഷം എല്ലാം ശരിയായി. നമ്മള് ധൈര്യമായി നിന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങളെ എതിര്‍ക്കാന്‍ കഴിയു.- അതിഥി പറയുന്നു.
ശരിക്കും കാസ്റ്റിംഗ് കൗച്ച് ഒരു കെണിയാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാല്‍ സ്വയം തീരുമാനം എടുക്കാന്‍ കഴിയണം. ഇങ്ങനെയൊക്കെ ചെയ്താലെ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവരായി മാറ്റുന്നത്. പക്ഷേ നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ നല്ല സിനിമകള്‍ തേടിയെത്തുമെന്നും അതിഥി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...