
Malayalam
കടല്‍ കടന്ന് ജര്‍മ്മനിയിലുമെത്തി ‘ആകാശമായവളേ’…, ജര്‍മ്മന്‍ ഗായികയുടെ പാട്ട് കേട്ട് അമ്പരന്ന് മലയാളികള്‍
കടല്‍ കടന്ന് ജര്‍മ്മനിയിലുമെത്തി ‘ആകാശമായവളേ’…, ജര്‍മ്മന്‍ ഗായികയുടെ പാട്ട് കേട്ട് അമ്പരന്ന് മലയാളികള്‍
Published on

ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളേ എന്നുതുടങ്ങുന്ന ഗാനത്തെ മലയാളികള്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഇപ്പോഴും മലയാളികള്‍ മൂളി നടക്കുന്ന ഈ ഗാനത്തെ കുറിച്ചുള്ള പുതിയ വിശേഷമാണ് വൈറലായി മാറുന്നത്.
ഈ ഗാനം കടല്‍ കടന്ന് ജര്മ്മനിയിലുമെത്തിയിരിക്കുകയാണ്. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഷഹബാസ് അമന് പാടിയ ഈ ഗാനം ജര്‍മ്മന്‍ സിങ്ങറായ കാസ്മേയാണ് ആലപിക്കുന്നത്.
ആകാശമായവളേ എന്ന ഗാനം പാടുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുട്യൂബിലൂടെ കേട്ടാണ് കാസ്മേ ഈ മലയാളഗാനം പഠിച്ചത്.
കാസ്മേ പാടുന്ന വിഡിയോ കാണാനിടയായ ചില മലയാളികളാണ് വെള്ളം എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്നിനോട് ഇക്കാര്യം പറഞ്ഞത്. അങ്ങനെയാണ് പ്രജേഷ് സെന്‍ ഫെയ്സ്ബുക്കില്‍ ഈ വിഡിയോ പങ്കുവെച്ചത്.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...