വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തുന്ന വാര്‍ത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ കടുത്ത ആരാധികയെ വിജയ് ദേവെരകൊണ്ട നേരിട്ട് കണ്ടതാണ് പുതിയ വാര്‍ത്ത. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവെരകൊണ്ട ആരാധികയെ കാണാന്‍ എത്തിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
വിജയ് ദേവെരകൊണ്ടയുടെ മുഖം തന്റെ ദേഹത്ത് ആരാധിക ടാറ്റൂ ചെയ്തിരുന്നു. താരത്തെ നേരില്‍ക്കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ നടന് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് പുരി ജഗനാഥും വിജയ്ക്കൊപ്പമുണ്ടായിരുന്നു.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സില്‍ അതിഥി താരമായി മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ‘ലൈഗറെ’ന്ന ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന അവസാന ഘട്ടത്തിലാണ്.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്!സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഓഗസ്റ്റ് 25ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നും അറിയിച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...