Connect with us

പ്രേമലുവിന്റെ വിജയം; തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു; ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടക്കൊപ്പം!

Movies

പ്രേമലുവിന്റെ വിജയം; തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു; ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടക്കൊപ്പം!

പ്രേമലുവിന്റെ വിജയം; തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു; ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടക്കൊപ്പം!

ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. തമിഴില്‍ ഇതിനോടകം രണ്ട് സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു.

മമിത തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും മമിതയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം.

നാനി നായകനായ ജേഴ്‌സി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം ടിന്നനൂരിയും വിജയ് ദേവരക്കൊണ്ടയും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ചിത്രത്തിലായിരിക്കും മമിത നായികയായി അഭിനയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

വിഡി12 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ട പൊലീസ് വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേശവ് ദീപക്, മണികണ്ഡന്‍ വാരാണസി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. സിത്താര എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

More in Movies

Trending

Recent

To Top