നിങ്ങള്‍ ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിൽക്കും ; ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്!

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയറിച്ച് നടൻ പ്രകാശ് രാജ്. താക്കറെ രാജിവെക്കുകയും ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെയാണ് താക്കറെയ്ക്ക് പ്രകാശ് രാജ് പിന്തുണയറിയിച്ചിരിക്കുന്നത്. ചാണക്യന്മാര് ഇന്ന് ലഡു കഴിച്ചേക്കാം എന്നാൽ നിങ്ങളുടെ ആത്മാർത്ഥത എന്നും നിലനിൽക്കും – എന്നാണ് ട്വീറ്റിൽ പ്രകാശ് രാജ് കുറിച്ചത്.
നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാർ ഇന്ന് ലഡ്ഡു കഴിച്ചേക്കാം.. എന്നാൽ നിങ്ങളുടെ ആത്മാർത്ഥത കൂടുതൽ കാലം നിലനിൽക്കും.. – പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിനുപുറമേ ബോളിവുഡ് താരസുന്ദരി ഊര്‍മിള മതോണ്ഡ്കറും ഉദ്ധവ് താക്കറേയ്ക്കുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് ഉദ്ധവ് കാണിച്ച നേതൃഗുണത്തെയും മറ്റും അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തത്.
മഹാരാഷ്ട്രയെ വര്‍ഗീയ വിദ്വേഷത്തില്‍ നിന്നും മതഭ്രാന്തില്‍ നിന്നും നേതാവെന്ന നിലയിലുള്ള നിങ്ങളുടെ സജീവ പ്രവര്‍ത്തനം അകറ്റി നിര്‍ത്തി. നിങ്ങളുടെ നേതൃത്വം മാതൃകാപരവും നിഷ്പക്ഷവും ധീരവും ഉത്തരവാദിത്വമുള്ളതും സുതാര്യവും ആശയവിനിമയപരവുമാണ്. എന്നായിരുന്നു അവരുടെ വാക്കുകള്‍..
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...