ഉദയ്പൂര്‍ കൊലപാതത്തില്‍ അപലപിച്ച് നടി സ്വര ഭാസ്കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്കര്‍ പ്രതികരിച്ചു.’നിന്ദ്യവും തീര്‍ത്തും അപലപനീയവും. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം.
പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വയം തുടങ്ങുക, രോഗികളായ രാക്ഷസന്മാര്!,’ എന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു. ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്.
ബിജെപി ദേശീയ വക്താവായ നുപുര്‍ ശര്‍മ്മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...