Connect with us

ഒരു കോടതിയില്‍ നിന്ന് മാത്രമല്ല, നിരന്തരം എല്ലാ കോടതികളില്‍ നിന്നും ദിലീപിന് ആനുകൂല്യം കിട്ടുന്നത് അത് കൊണ്ട് ; രാഹുൽ ഈശ്വർ!

News

ഒരു കോടതിയില്‍ നിന്ന് മാത്രമല്ല, നിരന്തരം എല്ലാ കോടതികളില്‍ നിന്നും ദിലീപിന് ആനുകൂല്യം കിട്ടുന്നത് അത് കൊണ്ട് ; രാഹുൽ ഈശ്വർ!

ഒരു കോടതിയില്‍ നിന്ന് മാത്രമല്ല, നിരന്തരം എല്ലാ കോടതികളില്‍ നിന്നും ദിലീപിന് ആനുകൂല്യം കിട്ടുന്നത് അത് കൊണ്ട് ; രാഹുൽ ഈശ്വർ!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞിട്ട് 5 വര്‍ഷം തികഞ്ഞിരിക്കുകയാണ് . കേരളചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ക്വട്ടേഷൻ ആക്രമണമാണ് യുവ നടിക്കെതിരെ ഫെബ്രുവരി 17ന് നടന്നത്. എന്താണ് ഈ ക്വട്ടേഷന് പിന്നിലെന്നും ആരാണെന്നുമുളള അഭ്യൂഹങ്ങൾ പടർന്നു. പല പേരുകൾ ഉയർന്നുപൊങ്ങി. കേസിന്‍റെ തുടക്കം മുതൽ സിനിമയെ വെല്ലുന്ന വഴിത്തിരിവകളും സിനിമയിലെന്നപ്പോലെയുളള നീക്കങ്ങളുമാണ് സംഭവിച്ചത്. ക്വട്ടേഷൻ ആക്രമണം തന്നെ സിനിമയിൽ പോലും ആരും ചിത്രീകരിക്കാൻ ചിന്തിക്കാത്ത അത്രയും ക്രൂരമായിട്ടായിരുന്നു. ശേഷം അതിലെ പ്രതികളുടെ ഒളിവിൽപോക്കും അറസ്റ്റുമെല്ലാം കേരളത്തിലെ നിയമപരിപാലന രംഗത്തെ പുതിയ എടുകളായി. പ്രമുഖ നടന്‍ ദിലീപ് ഈ കേസിൽ അറസ്റ്റിലാകുന്നതോടെ കേരളവും സിനിമാ ലോകവും ഒന്ന് കൂടി ഞെട്ടി.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയത് വളരെ അനുകൂലമായ കാര്യമാണെന്ന് രാഹുല്‍ ഈശ്വർ. കോടതിയുടെ നടപടിയില്‍ വളരെ സന്തോഷമുണ്ട്. ദിലീപിന്റെ അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തുന്നതില്‍ ഒരു പടികൂടി അടുത്തിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഇതിലൂടെ കോടതിയിലുള്ള വിശ്വാസം വർധിക്കുകയേ ഉള്ളു.

സർക്കാറും പൊലീസും മാധ്യമങ്ങളും വളിഞ്ഞിട്ട് ആക്രമിച്ചാലും ഇവിടെ നിയമം നടത്താനും നീതി നടത്താനും കോടതിയുണ്ടെന്ന ഉത്തമ ബോധ്യം ഉണ്ടാകും. എത്രയൊക്കെ കള്ളത്തരം പറഞ്ഞാലും പ്രചരണം നടത്തിയാലും സത്യം ജനങ്ങള്‍ വൈകിയാണെങ്കിലും തിരിച്ചറിയുമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ കഴിഞ്ഞ ദിവസത്തെ പ്രൈം ടൈെം ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വർ.

കേസിന്റെ തുടക്കത്തില്‍ ദിലീപിനെ കൂവാന്‍ ആളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് കയ്യടി കൂടുകയും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസാണ് തെറ്റുകാരാനാണെന്നും മനസ്സിലാക്കുന്നു. ദിലീപിനെ ഈ കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയായിരുന്നുവെന്ന സത്യവും ജനങ്ങള്‍ മനസ്സിലാക്കി. വിചാരക്കോടതി മാത്രമല്ലല്ലോ വേറെ എത്രയോ കോടതികളും അനുകൂല നിലപാട് സ്വീകരിച്ചതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.രണ്ട് ഭാഗങ്ങളും വിശദമായി കേള്‍ക്കുന്ന കോടതി എന്തുകൊണ്ടാണ് എപ്പോഴാണ് ദിലീപിനെ പിന്തുണയ്ക്കുന്നത്.

ഈ പറയുന്ന എല്ലാ സങ്കേതിക-നിയമവശങ്ങളും കോടതികള്‍ പരിശോധിക്കുന്നതല്ലേ. അടിസ്ഥാനപരായി കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ലേ ഇത്. ഇക്കാര്യങ്ങളില്‍ സംശയത്തിന്റെ മുള്‍മുന ഉയർത്താമെങ്കിലും ഇതിന്റെ പ്രസക്തി ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ കോടതിയിലെങ്കിലും ബോധിപ്പിക്കേണ്ടതല്ലേ.ഒരു കോടതിയില്‍ നിന്ന് മാത്രമല്ല, നിരന്തരം എല്ലാ കോടതികളില്‍ നിന്നും ദിലീപിന് ആനുകൂല്യം കിട്ടുന്നത് എന്തുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് അത് സംഭവിക്കുന്നത്. പൊതുസമൂഹത്തിന് മറ്റ് എല്ലാവർക്കും ഇതൊരു മീഡിയ കെട്ടിയ പൊക്കിയ കേസാണെന്നും തെളിവുകളെന്ന ബോധ്യമുണ്ടെന്നും രാഹുല്‍ അവകാശപ്പെടുന്നു.

ഇതുകൊണ്ടാണ്, വിചാരണക്കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അങ്ങനെ ഒരു വാക്ക് പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും. ജഡ്ജിക്കെതിരെ വ്യക്തിപരമായ ആക്രമം നടക്കുന്നുണ്ടോയെന്ന ഫീല് എല്ലാവരിലും ഉണ്ടാവും. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വിശ്വാസ്യതയില്ലാത്ത മൊഴികള്‍ വെച്ചാണ് പൊലീസ് മുന്നോട്ട് പോവുന്നതെന്ന ധാരണയും പൊതുവേയുണ്ട്.

ബഹുമാനപ്പെട്ട ഹൈക്കോടതി മറിച്ച് തീരുമാനിക്കുകയാണെങ്കില്‍ നമുക്ക് അതും കാണാം. സൈബർ വിദഗ്ധനായ സംഗമേശ്വരന്‍ സർ പറഞ്ഞത് പോലെ മെമ്മറി കാർഡിന്റെ സീരിയല്‍ നമ്പർ നോട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. അങ്ങെയാണെങ്കില്‍ ഇത് മാറിയ കാര്യം തെളിയിക്കാനോ തെളിയിക്കാതിരിക്കാനോ കഴിയില്ല.
പിണറായി വിജയനെ എതിർക്കുന്ന ഒരാളാണ് ഞാന്‍. എങ്കിലും പിണറായി രണ്ട് തവണ വെളിപ്പെടുത്തല്‍, ബാലചന്ദ്രകുമാർ എന്നീ വാക്കുകള്‍ ഉപയോഗിച്ചും അതിജീവിതയെ പിന്തുണച്ചിട്ടുണ്ട്. ദിലീപിനെ പിന്തുണയ്ക്കുന്ന ആളെന്ന നിലയില്‍ എനിക്ക് അത് കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്. അപ്പോള്‍ സാഹചര്യം ദിലീപിന് പ്രതികൂലമാണ്, എന്നിട്ട് അദ്ദേഹം പോരാടുകയാണെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top