
Malayalam
രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ നടപടി; യുവ അംഗങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി അമ്മ
രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ നടപടി; യുവ അംഗങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി അമ്മ

മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ഭാരവാഹികള്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം.
യുവതാരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടും. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്നലെ നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിലും ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ചുരുക്കം ചില യുവതാരങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ പ്രമുഖ യുവതാരങ്ങളൊന്നും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
യുവ നടിമാരും നടന്മാരും സംഘടനയുടെ കഴിഞ്ഞ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടയില്‍ ഇന്നലെ നടന്ന പ്രധാനപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത് ഇരുന്നൂറ്റി അന്‍പത് പേരോളം മാത്രമാണ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...