ബ്ലെസ്ലിയ്ക്ക് പ്രണയമാണോ പ്രേമം ആണോ ? ലാലേട്ടന്റെ ചോദ്യത്തിന് ബ്ലെസ്ലിയുടെ കിടിലൻ മറുപടി !
Published on

ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഏറെ ആകാംക്ഷകള്‍ നിറഞ്ഞ ഒരു ഫിനാലെയാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. നിരവധി അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ നാലാം സീസണില്‍ ആരാകും വിജയി എന്ന ആകാംക്ഷയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വളരെ രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. വീക്കെൻഡ് എപ്പിസോഡിന്റെ രണ്ടാം ദിവസമായ ഇന്നലെയും രസകരമായ മുഹൂർത്തം ബിഗ് ബോസ് വീട്ടിലുണ്ടായി. സ്പോൺസർ ടാസ്കായ പോൺസിന്റെ ലില്ലിപ്പൂക്കൾ എന്ന ടാസ്കിനെക്കുറിച്ചായിരുന്നു മോഹൻലാലിന്റെ ചോദ്യം. ദിൽഷയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതിനെക്കുറിച്ചായിരുന്നു മോഹൻലാലിന്റെ ചോദ്യം.
ബ്ലെസ്ലി നിനക്കെന്താണ് എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ പ്രണയമാണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ഇതേ ചോദ്യം തന്നെ മോഹൻലാൽ ദിൽഷയോടും ചോദിച്ചു. ബ്ലെസ്ലി തന്റെ നല്ല സുഹൃത്താണെന്നും സഹോദരനാണെന്നുമായിരുന്നു ദിൽഷ പറഞ്ഞത്. സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണം, ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ് ബ്ലെസ്ലി പറഞ്ഞു. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹൻലാൽ ചോദിച്ചു. പ്രണയം ആരോട് വേണമെങ്കിലും ഉണ്ടാകാം.
ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം. ബ്ലെസ്ലിയ്ക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചു. പ്രേമം ആണെന്ന് ബ്ലെസ്ലി പറഞ്ഞു. അപ്പോ ശരി മോനേ, നീ മാലപ്പടക്കം ആയിരുന്നു ഇപ്പോൾ ഓലപ്പടക്കം ആയെന്നും മോഹൻലാൽ പറഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഒന്നാമതെത്തിയ ദിൽഷ നേരിട്ട് ഫിനാലെ വാരത്തിലേക്ക് എത്തിയിരുന്നു. അതേസമയം ഈ ആഴ്ച ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത് റോൺസൺ ആയിരുന്നു
ഇനി ദില്‍ഷ, ബ്ലെസ്ലി, സൂരജ്, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, റിയാസ്. ഇതില്‍ ദില്‍ഷ സേഫ് ആണ്. ഇനിയുള്ളത് സൂരജ്, ബ്ലെസ്ലി, റിയാസ്, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ എന്നിവരാണ്. ഇവരില്‍ ഒരാള്‍ ഗ്രാന്റ് ഫിനാലയില്‍ പുറത്താക്കപ്പെടും. ഇതുവരെ പോയവരെക്കാള്‍ വിഷമം ആയിരിയ്ക്കും ഏറ്റവും ഒടുവില്‍, വിജയത്തിന് തൊ്ട്ടു മുന്പില് വച്ച് അവസരം നഷ്ടപ്പെടുന്ന ആള്‍ക്ക്. ആരായിരിയ്ക്കും അത് എന്നത് വിജയ് ആരാണെന്ന് അറിയുന്നത് പോലെ തന്നെ ആവേശം നിറഞ്ഞതാണ്.
അതേ സമയം അടുത്ത ആഴ്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ എല്ലാവരും വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ ആഴ്ച തന്നെ പുറത്തായി ജാനകി സുധീര്‍ മുതല്‍ റോണ്സണ് വിന്‍സന്റ് വരെ എല്ലാവരും എത്തും. ഓരോരുത്തരുടെയും സ്റ്റേജ് പെര്‍ഫോമന്‍സും ഉണ്ടാവും എന്നാണ് കേള്‍ക്കുന്നത്. ആദ്യ സീസണില്‍ മാത്രമാണ് എല്ലാ മത്സരാര്‍ത്ഥികളെയും വിളിച്ച് ഗ്രാന്റ് ഫിനാലെ സംഘടിപ്പിയ്ക്കാന്‍ കഴിഞ്ഞത്. രണ്ടാമത്തെയും മൂന്നാമത്തെയും സീസണ് കൊവിഡ് ഒന്നും രണ്ടും തരംഗം കാരണം അവസാനിപ്പിച്ച് വിജയ് യെ പ്രഖ്യാപിയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നാലാം സീസണിലെ ഗംഭീര ഗ്രാന്റ് ഫിനാലയില്‍ പങ്കെടുക്കാന്‍ എല്ലാം മത്സരാര്‍ത്ഥികളും മുംബൈയില്‍ എത്തും എന്നാണ് വിവരം.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...