Connect with us

അവൾ കാണിക്കുന്ന ആ സ്നേഹം കണ്ടപ്പോഴാണ് ആദ്യമായി ഒരു സ്പാർക്ക് അവളോട് തോന്നിയത്..അവിടെ വെച്ചാണ് ദിൽഷയോട് ആദ്യം പ്രണയം തോന്നിയതെന്ന് ബ്ലെസ്ലി, ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമമാണോയെന്ന് മോഹൻലാൽ, ആ മറുപടി ഞെട്ടിച്ചു

TV Shows

ബിഗ് ബോസ്സിലെ മത്സരാർത്ഥികൾ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോൾ മോഹൻലാലും ഹൗസിൽ മത്സരാർഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തെ കുറിച്ച് തിരക്കിയിരിക്കുകയാണ്. ബ്ലെസ്ലിയോട് ചോദിച്ചപ്പോൾ ബ്ലെസ്ലി പറഞ്ഞത് രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്

ബെഡ്റൂമിലുള്ള സോഫയാണ് ബ്ലെസ്ലി തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി പറഞ്ഞത്. അതിനുള്ള കാരണമായി ബ്ലെസ്ലി പറഞ്ഞത് അവിടെ വെച്ചാണ് ദിൽഷയോട് ആദ്യം പ്രണയം തോന്നിയത് എന്നാണ്. ബി​ഗ് ബോസ് നൽകിയ ചുവന്ന ഹൃദയത്തിന്റെ രൂപവും ബ്ലെസ്ലി തനിക്ക് പ്രിയപ്പെട്ട സ്ഥലത്ത് കൊണ്ടുവെച്ചു.

‘സെൽഫി ടാസ്ക്ക് കഴിഞ്ഞ ശേഷം ഞാൻ ആ സോഫയിൽ ഇരിക്കുകയായിരുന്നു. ഞാൻ പറഞ്ഞതെല്ലാം കേട്ട ദിൽഷ എന്നോടൊപ്പം വന്ന് അവിടെ ഇരുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ‌ക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവൾ പറഞ്ഞു.’

‘കരയുന്നപോലെയായിരുന്നു. അന്ന് അവൾ കാണിക്കുന്ന സ്നേഹം കണ്ടപ്പോഴാണ് ആദ്യമായി ഒരു സ്പാർക്ക് അവളോട് തോന്നിയത്’ ബ്ലെ‌സ്ലി പറഞ്ഞു. സ്പാർക്ക് എന്ന് ഉദ്ദേശിച്ചത് പൂത്തിരിയാണോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ മാലപ്പടക്കമാണെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

മാലപടക്കം ഓലപ്പടക്കം ആകരുതെന്നും ബ്ലെസ്ലിയോട് മോഹൻലാൽ പറഞ്ഞു. ശേഷം കഴിഞ്ഞ ദിവസം നടന്ന സ്പോൺസർ ടാസ്ക്കിനെ കുറിച്ചും മോഹൻലാൽ ബ്ലെസ്ലിയോട് ചോദിച്ചു. പോൺസിന്റെ ലില്ലിപ്പൂക്കൾ എന്നായിരുന്നു ടാസ്കിന്റെ പേര്.

ഇതിനിടിൽ ദിൽഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതിനെ കുറിച്ചാണ് മോഹൻലാൽ ചോദിച്ചത്. സ്നേഹിക്കപ്പെടാൻ ഒരു ഭാ​ഗ്യം വേണമെന്നാണ് ബ്ലെസ്ലി മറുപടിയായി പറഞ്ഞത്. ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്.

ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ് എന്നും ബ്ലെസ്ലി പറഞ്ഞു. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹൻലാൽ ചോദിച്ചു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം.

പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമമാണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചു. പ്രേമം ആണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.

അതേസമയം ബി​ഗ് ബോസ് നാലാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ അടുക്കുകയാണ്. വീട്ടിലെ അം​ഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങി. റോൺസനാണ് ഹൗസിൽ നിന്നും പുറത്തുപോയ അവസാന മത്സരാർത്ഥി

Continue Reading
You may also like...

More in TV Shows

Trending

Recent

To Top