
Malayalam
സിദ്ദിഖിന് പിന്നാലെ മൊഴി മാറ്റിയ മറ്റ് താരങ്ങളെയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
സിദ്ദിഖിന് പിന്നാലെ മൊഴി മാറ്റിയ മറ്റ് താരങ്ങളെയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒരുമാസം കൂടി അനുവദിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇതിനിടെ പല വിധത്തിലുള്ള തിരിച്ചടികളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ തുടരന്വേഷണത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം പോരാതെ വരുമെന്നും കുറഞ്ഞത് ഒരു മൂന്നുമാസത്തെ എങ്കിലും സമയം അനിവാര്യമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്ത് തന്നെയായാലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലും മൊഴിയെടുക്കലുമെല്ലാം കൃത്യമായി തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയും കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പണ്ടു മുതല്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നവരെയും ദിലീപിന്റെ കയ്യില്‍ നിന്നും പൈസയായും ചാന്സായുമെല്ലാം സഹായം വാങ്ങിയവരെയെല്ലാം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെയുള്പ്പെടെ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി തന്നെയാണ് നടന് സിദ്ദിഖിനെ ചോദ്യം ചെയ്തതും.
പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.
എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചതായാണ് വിവരം.എന്നാല്‍ ഇത് മറ്റ് ചില താരങ്ങളിലും കനത്ത പ്രഹരം ഉണ്ടാക്കിയിട്ടുണ്ട്. ഇനി തങ്ങളുടെ അടുത്തേയ്ക്ക് എന്നാണ് പോലീസ് എത്തുന്നതെന്ന ഭയത്തിലാണ് ഇവര്‍ ഇപ്പോള്‍ കഴിഞ്ഞു പോകുന്നത്.
ബാലചന്ദ്രകുമാറിന്റെ വരവിന് മുമ്പ് വരെ എട്ടാം പ്രതിയായ താന്‍ സേഫ് സോണില്‍ ആണെന്നായിരുന്നു ദിലീപ് കരുതിയിരുന്നത്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത കടന്നു വരവ് ദിലീപിനേറ്റ കടുത്ത തിരിച്ചടി തന്നെയായിരുന്നു. തന്റെ കയ്യിലെ പണം കൊണ്ട് അമ്മനമാടി പലരേയും കയ്യിലെടുത്ത ദിലീപിനെ സംബന്ധിച്ച് അടുത്ത അടി വരുന്നത് കേസിലെ വിചാരണ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ മാത്രമുള്ളപ്പോഴാണ് ബാലചന്ദ്രകുമാര്‍ എന്ന് പറയുന്ന സാക്ഷി കയറിവരുന്നതെന്നും അഭിഭാഷക വ്യക്തമാക്കുന്നു. ബാലചന്ദ്ര കുമാര്‍ എന്ന സാക്ഷി കയറി വന്നതിന് ശേഷം അന്വേഷണം പുതിയ തലത്തിലേക്ക് എത്തി. അദ്ദേഹത്തിന്റെ ജീവനും ഭീഷണിയുണ്ട്. എന്തായാലും അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമങ്ങളുണ്ടാവും. ബാലചന്ദ്രകുമാര്‍ എന്നത് ഒരു ഒന്നൊന്നര സാക്ഷിയാണ്.
കള്ളനായിക്കൊള്ളട്ടെ കൊലപാതകിയായിക്കൊള്ളട്ടെ എന്ത് തരത്തിലുള്ള ആളുമായിക്കൊള്ളട്ടെ, വിശ്വാസ്യതയുള്ള കൃത്യമായ നിലപാടുകള്‍ പറയും അതിന് കൃത്യമായ തെളിവുകള്‍ സൂക്ഷിക്കുകയും അതെല്ലാം പൊലീസിന് കൈമാറുകയും ചെയ്തിട്ടുള്ളയാളാണ് ബാലചന്ദ്രകുമാര്‍. മികച്ച സാക്ഷിയാണ് അദ്ദേഹം. അതില്‍ ദിലീപ് പെട്ട് കിടക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം അഡ്വ. ടിബി മിനിയും പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ ദിലീപ് ചെയ്ത് കൂട്ടിയതെല്ലാം നിയമവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവര്‍ത്തികളാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിന്റെ ചെയ്തികളെല്ലാം തന്നെ ഡിജിറ്റല്‍ തെളിവായി ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...