
Malayalam
വാടകഗര്ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി
വാടകഗര്ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ് ഗായിക ചിന്മയി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. ഒരു മകളും മകനുമാണ് – ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സിനിമാരംഗത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്ന് എത്തിയത് എന്നാല്‍ . ഇതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
ചിന്മയി വാടകഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. അതിനെതിരെ മോശം കമന്റുകളുമായി ചിലര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ തനിക്ക് നേരിട്ട വിമര്‍ശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗര്ഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു. താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി.
നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു
2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...